ആകെ രോഗികളുടെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ 195 ഇന്ത്യക്കാർ കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ195 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. ഇന്ന് […]
Tag: Corona Virus
സൗദിയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ട മലയാളികളുടെ എണ്ണം 23 ആയി
ജിദ്ദയില്‍ മരിച്ച അഞ്ചില്‍ പേരില്‍ നാല് പേര്‍ ജിദ്ദയിലാണ് മരണപ്പെട്ടത്. വരാണ്സൗ ദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) […]
കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; കോവിഡ‍് പ്രതിസന്ധി കഴിയുമ്പോള്‍ പുതിയ സാധ്യതകള്‍ വരുമെന്ന് മുഖ്യമന്ത്രി
അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു. വികസന ലക്ഷ്യത്തോടൊപ്പം നാലുവര്‍ഷം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു. നിപയും കോവിഡും പ്രളയവും സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ […]
കോവിഡ് പ്രതിരോധത്തിന് കേരളത്തോട് സഹായം ചോദിച്ച് മഹാരാഷ്ട്ര
50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയുമാണ് മഹാരാഷ്ട്ര കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്… കോവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയസമ്പന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.പി ലഹാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് കത്തയച്ചു. കോവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം […]
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമത്
154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. […]
കോവിഡ് ബാധ; ഗള്‍ഫില്‍ ഏഴ് മലയാളികള്‍ മരിച്ചു
മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫിൽ രോഗം ബാധിച്ച് മരിച്ചു. കുവൈത്തില്‍ നാലും അബുദബിയില്‍ രണ്ടും യു.എ.ഇയില്‍ മൂന്നും പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വര്‍ധനവ്. മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫിൽ രോഗം ബാധിച്ച് മരിച്ചു. കുവൈത്തില്‍ നാലും യു.എ.ഇയില്‍ മൂന്നും പേരാണ് മരിച്ചത്. നഴ്സായ പത്തനംതിട്ട സ്വദേശി അന്നമ്മ ചാക്കോ ആണ് കുവൈത്തില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി തയ്യുള്ളതിൽ ഖാദർ ദുബൈയിൽ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം തുടരുകയാണ്. നിലവില്‍ കൊറോണ വൈറസ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് അമേരിക്കയിലാണ്. 17 ലക്ഷത്തോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊണ്ണൂറ്റി ഒന്‍പതിനായിരത്തി 268 പേര്‍ക്ക് ജീവന്‍ നഷ്ടമായി. […]
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേർ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ.9, സൗദി അറേബ്യ3, കുവൈറ്റ്2, മാലി ദ്വീപ്1, സിങ്കപ്പൂർ1, മസ്‌കറ്റ്1, […]
യഥാര്‍ഥ കോവിഡ് രോഗികള്‍ 15 ഇരട്ടി വരുമെന്ന് വിദഗ്ധര്‍
പലരാജ്യങ്ങളിലും കോവിഡിനെ ചൊല്ലി ഭീതിയുണ്ടെങ്കിലും നിലവില്‍ ഏറ്റവും മോശം അവസ്ഥ ബ്രസീലിലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്…. റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമത്. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000ലേറെയാണ്. അതേസമയം യഥാര്‍ഥ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ഇരട്ടിയിലേറെ ആകാണെമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് പരിശോധനയില്‍ ബ്രസീല്‍ വരുത്തുന്ന അലംഭാവമാണ് ഈ വിമര്‍ശത്തിന് പിന്നില്‍. 24 മണിക്കൂറിനിടെ 1001 മരണങ്ങളാണ് ബ്രസീലില്‍ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന
ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത്തി മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം അന്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അതേ സമയം യൂറോപ്പിനും അമേരിക്കും പിന്നാലെ മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് […]