Kerala

കൊല്ലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 6 മാസം പ്രായമുള്ള കുഞ്ഞും

അബുദാബിയിൽ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് കൊല്ലത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ആറ് മാസം പ്രായമായ കുഞ്ഞും നാലു വയസ്സായ കുട്ടിയും. രോഗം ബാധിച്ച നാലു പേരും ഒരേ കുടുംബത്തിലുള്ളവരാണ്. ആലപ്പുഴയിൽ ചികിത്സയിലിരുന്ന ഗർഭിണിയുടെ ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്ന് മെയ് 17ന് കൊല്ലത്തെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളാണിവർ. അമ്മയും മകളും മകളുടെ നാലു വയസും 6 മാസം പ്രായമുള്ള കുഞ്ഞും. […]

Kerala

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന: സമൂഹ വ്യാപന ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാതെ നിവൃത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍. അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും […]

Kerala

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവായി

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, […]

Gulf Pravasi

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു. അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്. കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദബിയില്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് […]

Health Kerala

മലയാളി നഴ്സിന്‍റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം, ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വീണ്ടും ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്ന് സഹപ്രവര്‍ത്തകര്‍

വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അഴീക്കോട് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. […]

International World

അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു കോവിഡ് മരണനിരക്കില്‍ ഒരു ലക്ഷത്തിനടുത്തെത്തി അമേരിക്ക. മരണം 99,805 ആയി. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ‍് രോഗികള്‍ക്ക് നല്‍കുന്ന ഹൈ‍ഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗം ലോകാരോഗ്യ സംഘടന താത്കാലികമായി വിലക്കി. അമേരിക്കക്ക് പുറമെ റഷ്യ, ബ്രസീല്‍‌ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. . ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു. 55 ലക്ഷത്തി […]

India National

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം; അടച്ചുപൂട്ടല്‍ അടുത്തമാസവും തുടരുമെന്ന് ഉദ്ദവ് താക്കറെ

രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് കണക്കുകള്‍‌; 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 154 മരണവും രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. രോഗപരിശോധന കൂടിയതാണ് രോഗവർധന നിരക്ക് കൂടുതൽ രേഖപ്പെടുത്താൻ കാരണമെന്ന് ഐസിഎംആര്‍ അറിയിച്ചു 6977 പുതിയ കേസും 154 […]

Kerala

വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സാമൂഹ വ്യാപനം ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജാഗ്രത […]

Kerala

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്; 12 പേര്‍ക്ക് രോഗമുക്തി

18 പേര്‍ വിദേശത്ത് നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ റിമാന്റ് തടവുകാരാണ്. സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും […]

International

ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി; രോഗം ഭേദമായവര്‍ പതിനായിരം കടന്നു

പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ ഖത്തറില്‍ കോവിഡ് രോഗം മൂലം മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 45,465 ആയി അതെ സമയം രോഗം ഭേദമായവരുടെ എണ്ണം റെക്കോര്‍ഡ് കടന്നു. 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു പുതിയ രോഗികളില്‍ കൂടുതലും […]