India National

രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7500 പേര്‍ക്ക്

67692 പേർക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വാക്‌സിന്‍ കണ്ടുപിടിത്തതിനായി ഇന്ത്യയില്‍ 30 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 7466 പേർക്ക്. 175 മരണവും റിപ്പോര്‍ട്ട് ചെയ്തു . പ്രതിദിനം രേഖപ്പെടുത്തിയതിൽ ഉയർന്ന രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. 67692 പേർക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വാക്‌സിന്‍ കണ്ടുപിടിത്തതിനായി ഇന്ത്യയില്‍ […]

Kerala

കണ്ണൂരില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കണ്ണൂരില്‍ ‍120 പേര്‍ രോഗവിമുക്തി നേടി. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുവൈത്തില്‍ നിന്നും രണ്ട് പേര്‍ […]

World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്

1,10,000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58,89,000 പിന്നിട്ടു. ഇതുവരെ മരിച്ചത്3,61000ത്തിലധികം പേര്‍. 1,10000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ മരിച്ചപ്പോള്‍ 45000ത്തിലേറെ ആളുകളാണ് […]

Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവല്ല സ്വദേശി ജോഷി

വിദേശത്ത് നിന്നെത്തി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 65 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 മരണം എട്ടായി. അബൂദാബിയില്‍ നിന്നാണ് ജോഷി നാട്ടിലെത്തിയത്. ഈ മാസം 11 നാണ് ജോഷി നാട്ടിലെത്തിയത്. ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 27 നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചത്. കടുത്ത […]

Kerala

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേർ വിദേശത്തുനിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 3 പേർക്കാണു നെഗറ്റീവ് […]

Gulf International

കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം

ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ,  ഇന്ന് 752 പേർക്ക് രോഗമുക്തി  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ്  ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു […]

International

ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷത്തിലേക്ക്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടിയുടെ പദ്ധതി

അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ് ലോകത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അന്‍പത്തി ആറായിരം കടന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 75,000 കോടി യൂറോയുടെ സാമ്പത്തിക സഹായ പദ്ധതിക്ക് രൂപം നല്‍കി. അമേരിക്കയില്‍ വീണ്ടും മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ്. 24 മണിക്കൂറിനിടെ 1365 പേര് മരിച്ചു. മെക്സിക്കോ, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കോവിഡ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീല്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. […]

India National

രാജ്യത്ത് ഇതുവരെ നടത്തിയത് 32 ലക്ഷം കോവിഡ് പരിശോധനകള്‍; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 56948 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും 6385 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തൊരായിരത്തി എഴുന്നൂറ്റി അറുപത്തി ഏഴായി. ഇതു വരെ 4337 പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 56948 ആയി .ഇതു വരെ 32.42 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 170 പേര്‍ മരിക്കുകയും […]

Kerala

സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, […]

India National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനം

രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണ്. മുംബൈയിലും അഹമ്മദാബാദിലും സ്ഥിതി ഗുരുതരമായി തുടരുന്നു രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 4337 പേരാണ്. കോവിഡ് പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചു. രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണ്. […]