India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തിലധികം വൈറസ് ബാധിതര്‍

ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ മരണ കണക്കാണ് രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9304 കോവിഡ് കേസും 260 മരണവുമാണ്. ആകെ രോഗികൾ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു […]

Kerala

കേരളത്തില്‍ 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 19 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു തിരുവനന്തപുരം – 14, മലപ്പുറം -11, ഇടുക്കി – 9, കോട്ടയം- 8, കോഴിക്കോട്- 7, ആലപ്പുഴ- 7, പാലക്കാട്- 5, എറണാകുളം- 5, കൊല്ലം – […]

International World

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു: 24 മണിക്കൂറിനുള്ളില്‍ 8909 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നാവശ്യപ്പെട്ടുള്ള എയിംസിലെ നഴ്സുമാരുടെ സമരം മൂന്നാം ദിനവും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം […]

International

ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്; ആഫ്രിക്കയില്‍ വൈറസ് ബാധിതര്‍ ഒന്നര ലക്ഷം കടന്നു

അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്. ആശങ്ക പരത്തി ആഫ്രിക്കയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകളും മരണവും വര്‍ധിക്കുകയാണ്. ബ്രസീലില്‍ 1262 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ എട്ടായിരത്തിലധികം പുതിയ കേസുകളാണുള്ളത്. ഇറ്റലിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ തോത് […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു: രോഗമുക്തി നിരക്ക് 48 ശതമാനത്തിന് മുകളിലെന്ന് ആരോഗ്യ മന്ത്രാലയം

മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 119 കുടിയേറ്റ തൊഴിലാളികളടക്കം 348 പേ൪ക്കാണ് യുപിയിൽ മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയിൽ 25 പേ൪ക്ക് കോവിഡ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ക്ക് രോഗമുക്തി

നിലവില്‍ ചികിത്സയിലുള്ളത് 774 പേരാണ്; ഇന്ന് പുതിയൊരു ഹോട്ട് സ്പോട്ട് കൂടി പ്രഖ്യാപിച്ചു കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള […]

International

അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് ഭേദമായി

ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്… ബ്രസീലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് 19 രോഗം ഭേദമായി. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആഴ്ച്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ‘ഡോമി’ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ […]

International

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം; ഏഴു പേര്‍ മലയാളികള്‍

സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 525 ആയി ഉയര്‍ന്നു. സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം.1881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,142 ആയി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 525 ആയി ഉയര്‍ന്നു. ഏഴ് മലയാളികളാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ മുക്തി നേടുന്നവരുടെ […]

India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; മരണം 5500 കടന്നു

രാജ്യത്ത് സമൂഹവ്യാപനമെന്ന് ആരോഗ്യ വിദഗ്ധര്‍ രാജ്യത്ത് കോവിഡ് ബാധിതർ രണ്ട് ലക്ഷത്തിലേക്ക്. മരണം 5500 കടന്നു. രോഗമുക്തി നിരക്ക് ഉയർന്ന് 48.19 % ൽ എത്തി. മരണ നിരക്ക് 2.83% ലേക്ക് താഴ്‍ന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത നിരവധി കേസുകൾ ഉണ്ടെന്നും സമൂഹ വ്യാപനം ഉണ്ടായതായും ഒരുവിഭാഗം ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നു. കോവിഡ് കേന്ദ്രങ്ങളായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ആശങ്കയിലാണ്. മൈതാനങ്ങളും സ്റ്റേഡിയങ്ങളും ചികിത്സാ കേന്ദ്രങ്ങൾ ആക്കി മാറ്റുകയാണ്. ഏപ്രിൽ 30 വരെ […]

Education Kerala

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവര്‍ കുടുങ്ങും; കടുത്ത നടപടിയെന്ന് പൊലീസ്

വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് എടുത്ത ചില അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ശരിയല്ല. നമ്മുടെ കുട്ടികളും […]