കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലോക് ഡൗൺ പുനസ്ഥാപിക്കുമെന്ന വാർത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. […]
Tag: Corona Virus
കോവിഡ് 19; ബ്രസീലില്‍ സ്ഥിതി ഗുരുതരം, ലോക്ഡൌണ്‍ കര്‍ശനമാക്കി ചിലി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തി മൂന്ന് ലക്ഷത്തി 91,000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഒറ്റ ദിവസം 37,278 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1,338 പേര്‍ മരിക്കുകയും ചെയ്ത ബ്രസീലിലാണ് നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൌണ്‍ കര്‍ശനമാക്കി. 9,34,769 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ രോഗ […]
ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ രോഗമുക്തി നേടി
കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത് സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 90 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂർ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 4, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ല […]
തമിഴ്നാട് മുഖ്യമന്ത്രിയുടെ പിഎ കോവിഡ് ബാധിച്ച് മരിച്ചു
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്പെഷ്യല്‍ പിഎ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 528 പേരാണ് മരിച്ചത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്. ജൂണ്‍ 12നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദരനെ രാജീവ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചു പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ 127 പേര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും […]
ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന്
വിലകുറഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത് കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സിജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കോവിഡ് 19 […]
കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി
ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കും. കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണ്. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പ്രതിരോധ നടപടികളെക്കുറിച്ച് ലോകം സംസാരിക്കുകയാണ്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ […]
കോവിഡ് ഉയര്‍ന്ന മരണനിരക്ക്; ‘ഗുജറാത്ത് മോഡല്‍’ പുറത്തായെന്ന് രാഹുല്‍ ഗാന്ധി
കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് ഗുജറാത്തിലെ ഉയര്‍ന്ന മരണനിരക്ക് സംബന്ധിച്ച ബി.ബി.സി ന്യൂസ് പങ്കുവെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗുജറാത്തിലാണ് ഉയര്‍ന്ന കോവിഡ് മരണനിരക്ക്. […]
കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം, വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർകോട് ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. കാസർകോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മകൻ ജിഷാദിന്‍റെ കൂടെ ശനിയാഴ്ച രാവിലെയാണ് അബ്ദുൾറഹ്മാൻ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി സാമ്പിൾ നൽകിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുൾറഹ്മാനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എട്ടു ദിവസം […]
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവെക്കും
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ […]
ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണമടഞ്ഞ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
73 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1348 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,174. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, […]