കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിനെടുക്കാൻ താത്പര്യമുള്ളവരും വാക്സിൻ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നാലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കി. ഇപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിൻ എടുക്കാൻ താത്പര്യമുള്ളവർക്കല്ല, അടിയന്തരമായി എടുക്കേണ്ടവർക്കാണ് വാക്സിൻ ലഭ്യമാക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിലപാട്. […]
Tag: Corona Virus
ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്; 1897 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]
കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ്; 2060 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 2456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,740 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
60 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷന് മാര്‍ച്ച് 1 മുതല്‍
ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുക. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്‍കി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. […]
കേരളത്തില്‍ ഇന്ന് 4612 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4612 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍കോട് 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]
കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം
കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം. വൈറസ് പരീക്ഷണ ശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘം വ്യക്തമാക്കി. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണങ്ങളെ വിദഗ്ദ സംഘം തള്ളി. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും […]
കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ […]
കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍; കേന്ദ്രത്തിന് അതൃപ്തി
കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. അതൃപ്‍തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ ഇതുവരെ കുത്തിവെപ്പ് നൽകിയത് രജിസ്റ്റർ ചെയ്‍തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്. അതേസമയം വാക്‌സിന്‍റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള ആശങ്കയാണ് വാക്സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നൽകി. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വാക്സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്സിനേഷന്‍ […]
കേരളത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ ദിവസം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഇനിയുള്ള ദിവസങ്ങളിലെ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് […]