ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാർ നിർദേശം പ്രവാസലോകത്തെയും ആശങ്കയിലാക്കുന്നു. ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് മികച്ച ക്വറന്‍റൈൻ സംവിധാനം ഒരുക്കുക മാത്രമാണ് പരിഹാരമെന്നും പ്രവാസി കൂട്ടായ്മകൾ നിർദേശിക്കുന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗലക്ഷണമുള്ളവർക്കല്ലാതെ കോവിഡ് ടെസ്റ്റ് നടക്കുന്നില്ല എന്നിരിക്കെ, പ്രവാസികളുടെ മടക്കയാത്ര മുടക്കുന്ന നടപടിയായി സർക്കാർ നിർദേശം മാറിയേക്കും. അതിവേഗത്തില്‍ ഫലം […]
Tag: corona test
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന: സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം
ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും. ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള […]