കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി […]
Tag: corona death
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത് 13 മരണം
13 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71), […]
ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി […]
കണ്ണൂരിൽ കോവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു: സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി
സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഈ മാസം 16നാണ് സുനിലിന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് […]
മൃതദേഹങ്ങളാല്‍ നിറഞ്ഞ് ഡല്‍ഹിയിലെ ശ്മശാനങ്ങള്‍; സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ മടക്കുന്നു
പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറഞ്ഞ് ഡൽഹിയിലെ ശ്മശാനങ്ങള്‍. പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്. മൃതദേഹങ്ങളുമായി ശ്മശാനങ്ങളിലെത്തി മടങ്ങി പോരേണ്ട അവസ്ഥയാണുള്ളതെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കളും […]
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ സ്വദേശി
മുഹമ്മദിന്‍റെ മരണം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍; ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18 സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മണിക്കൂറുകൾക്കകമാണ് മരണം. മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിൽ […]
കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു
പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് മരിച്ചത് കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.നാല് ദിവസം മുന്‍പാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീട് അദ്ദേഹം കോവിഡ് നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ബീരാന്‍ കുട്ടി കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരിശോധനാഫലം […]
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പരപ്പനങ്ങാടി സ്വദേശി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം… സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.. മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ […]
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിനി
ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളിന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മീനാക്ഷിപുരത്ത് സഹോദരന്‍റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന ഇവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് മന്ത്രി എ.കെ ബാലനാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് […]
കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്കരിക്കാനായില്ല; പ്രദേശത്ത് വീണ്ടും പ്രതിഷേധം
ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍. കെ ജി വര്‍ഗീസിന്‍റെ മൃതദേഹം സംസ്കരിക്കുന്നിടത്ത് വീണ്ടും പ്രതിഷേധം. സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തിയപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ തടഞ്ഞത്. പി.പി.ഇ കിറ്റടക്കം ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാരമെന്ന് നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. […]