Kerala

തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ്

താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. […]

Kerala

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]

Kerala

സില്‍വര്‍ലൈന്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും കല്ലിടല്‍ തുടരും

സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ചകോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം […]

Kerala

‘എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെ’; കെ വി തോമസിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തതെന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. പിസി വിഷ്ണുനാഥിന്റേയും വി ഡി സതീശന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തനിക്കും മറ്റുള്ളവര്‍ക്കും വേറെ വേറെ നീതിയാണെന്നായിരുന്നു കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇഫ്താറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ വിലക്കിയിരുന്നില്ലെന്നും […]

Kerala

ചവിട്ടിപ്പുറത്താക്കാന്‍ പറ്റില്ല, കോണ്‍ഗ്രസുകാരനായി തുടരും: കെ വി തോമസ്

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ […]

National

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര […]

Kerala

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് […]

National

രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്, തിങ്കളാഴ്ച നേതാക്കളുമായി കൂടിക്കാഴ്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്. തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹത്തിൻ്റെ സന്ദർശനം. സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ തെലങ്കാന കോൺഗ്രസ് നേതാക്കൾ ഏപ്രിൽ നാലിന് നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന. തെലങ്കാന നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന […]

Kerala

വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ

വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ […]

Kerala

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ റെയിലിൽ […]