കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവ് ബ്രിജേഷ് കലപ്പ രാജി വച്ചതാണ് കോണ്‍ഗ്രസിനെ ഇന്ന് ഞെട്ടിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ വിശദീകരണം. ബ്രിജേഷ് ഉടന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാനല്‍ ഡിബേറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലുമടക്കം കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു ബ്രിജേഷ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് […]
Tag: congress
കോൺഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു
കോൺഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് […]
‘കേരളത്തിലുള്‍പ്പെടെ പുനസംഘടനയുണ്ടാകും’;പാര്‍ട്ടി അടിമുടി മാറുമെന്ന് കെ സി വേണുഗോപാല്‍
ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി സംഘടനയെ ശക്തിപ്പെടുത്തും. ജി 23 മാധ്യമങ്ങളുണ്ടാക്കിയതാണെന്നും വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സംഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഘടനയുടെ വിവിധ തലങ്ങളിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ […]
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഉപതെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര. എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബി ജെ പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. […]
‘ജന്‍സുരാജ്’; പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു, തുടക്കം ബിഹാറില്‍ നിന്ന്
തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ […]
ഡൽഹി വിടുന്നു; എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ്
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. […]
കെ റെയിൽ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ
കെ റെയിൽ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]
സില്‍വര്‍ലൈന്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും കല്ലിടല്‍ തുടരും
സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ചകോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം […]
‘എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെ’; കെ വി തോമസിന് മറുപടിയുമായി പി സി വിഷ്ണുനാഥ്
എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തതെന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. പിസി വിഷ്ണുനാഥിന്റേയും വി ഡി സതീശന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തനിക്കും മറ്റുള്ളവര്‍ക്കും വേറെ വേറെ നീതിയാണെന്നായിരുന്നു കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇഫ്താറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ വിലക്കിയിരുന്നില്ലെന്നും […]












