മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും വയനാട്ടിലെത്തിയിട്ടുണ്ട്. വയനാട്ടിലെ സുരക്ഷാ ക്രമീകരണത്തിനായി 30 സിഐമാരും 60 എസ്‌ഐമാരും വയനാട്ടിലെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ വൈകാരികമായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
Tag: congress
ഇവർ ഇസ്ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
രാജസ്ഥാനിലെ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജസ്ഥാൻ പൊലീസ് ഉടൻ പ്രതികളെ പിടികൂടിയെങ്കിലും, ഇവരെ അധികകാലം തീറ്റിപ്പോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരാളെ നിഷ്ഠൂരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വിഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവർ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്. രാജസ്ഥാൻ പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ […]
ആക്രമണം ഗൂഢാലോചനയുടെ ഭാഗം, എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘം; കെ സി വേണുഗോപാൽ
രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിൽ പ്രതികരിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ […]
യുവാക്കളുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു; അഗ്നിപഥിനെതിരെ സോണിയ ഗാന്ധി
കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ […]
സിപിഐഎം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ്
കോഴിക്കോട് തിക്കോടി ടൗണിലെ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ കെഎസ്‍യു […]
കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ
പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം. കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.
ദീർഘകാലം ഭരിച്ചവർ എന്ത് ചെയ്തു? ബിജെപി പാവപ്പെട്ടവർക്കൊപ്പം; മോദി
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണമായി അവഗണിച്ചു. ബിജെപി എക്കാലവും പാവപ്പെട്ടവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ അഹമ്മദാബാദ് സന്ദർശനം തുടരുകയാണ്. “വോട്ടിന് വേണ്ടിയോ, തെരഞ്ഞെടുപ്പ് ജയത്തിനോ വേണ്ടിയല്ല ബിജെപി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ്. ദീര്ഘകാലം രാജ്യം ഭരിച്ചവർ ആദിവാസി മേഖലകളുടെ വികസനത്തിന് താൽപര്യം കാണിച്ചിരുന്നില്ല. കഠിനാധ്വാനം നടത്താനുള്ള മടിയാണ് ഇതിന് കാരണം.” ഖുദ്‌വേലിൽ […]
‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാർ, അധമരാഷ്ട്രീയം വാഴില്ല’; കോടിയേരി
സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും […]
‘മുഖ്യമന്ത്രിയുടെ രാജി’ കോൺഗ്രസ് കളക്‌ട്രേറ്റ് മാർച്ച് ഇന്ന്
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ എം.പി നിർവഹിക്കും. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരൻ എം.പി, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രൻ, […]
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിനിടെ മാധ്യമ ഉടമസുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രംഗത്തുവന്നു. രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഇരുപാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. റിസോര്‍ട്ടുകളിലേക്ക് […]












