ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്. പി.സി.സികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ഇടപെടല്‍ ബി.ജെ.പിക്കും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികള്‍ക്കും ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നീതീ തേടിയും കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനങ്ങളിലെ ഗാന്ധി – അംബേദ്കർ പ്രതിമകള്‍ക്കും മറ്റ് സുപ്രധാന സ്ഥലങ്ങള്‍ക്കും മുന്നില്‍ സത്യഗ്രഹം നടത്തും. […]
Tag: congress
‘ഈ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിര്’ ബാബരി വിധിക്കെതിരെ കോൺഗ്രസ്
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ബാബരി പള്ളി പൊളിച്ച കേസിലെ ലക്‌നൗ കോടതി വിധിക്കെതിരെ കോൺഗ്രസ്. ലക്നൗ കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിരെന്ന് കോൺഗ്രസ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നു സുപ്രിംകോടതി കോടതി വ്യക്തമായിരുന്നു. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ബിജെപിയും ആർ.എസ്.എസും ഗൂഡാലോചന നടത്തിയത് രാജ്യം കണ്ടതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും […]
ബെന്നി ബെഹനാന്‍റെ രാജിയിലേക്ക് നയിച്ചത് എ ഗ്രൂപ്പിലെ വടംവലി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം. കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. കെ മുരളീധരൻ കെപിസിസിയോടുള്ള അതൃപ്തി പരസ്യമാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിലെ തർക്കമായിരുന്നു കോൺഗ്രസിലെ പ്രശ്നമെങ്കിൽ ഇപ്പോൾ […]
കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം
കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കർഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വിദേശത്ത് ചികിത്സയിൽ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. പാർലമെന്‍റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്. 24ന് പിസിസികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് […]
രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ വലിച്ചുകീറി പ്രതിഷേധം
വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി […]
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറി: രമേശ് ചെന്നിത്തല
മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു. കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ […]
‘കത്ത് എഴുത്തുകാരെ’ പുറത്താക്കി കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടിപ്പിച്ചു
സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ് കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 […]
കത്ത് വിവാദം: കോണ്‍ഗ്രസില്‍ വാക്പോര് രൂക്ഷം
കത്തെഴുതിയ നേതാക്കള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ദിഗ്‍വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ വാക്പോര് രൂക്ഷമാകുന്നു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ദിഗ്‍വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചുള്ള പോക്ക് പാർട്ടിക്ക് ദുഷ്കരമാകും. കത്ത് ചർച്ചയായ പ്രവർത്തക സമിതി യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടുകയാണ്. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ […]
ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ മുന്നിൽ ബി.ജെ.പി; ചെലവഴിച്ചത് പത്ത് കോടിയിലധികം
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്തിൽ നൽകിയത് 4.61 കോടി രൂപ ഫേസ്ബുക്കിന്റെ പരസ്യദാതാക്കളിൽ ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫേസ്ബുക്കിന് ബി.ജെ.പി പരസ്യയിനത്തിൽ നൽകിയത് 4.61 കോടി രൂപ. ബി.ജെ.പിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകള്‍ കൂടി പരിഗണിച്ചാല്‍ തുക പത്ത് കോടിയിലധികം വരും. വിദ്വേഷ പ്രസംഗം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ് ഈ കണക്ക് പുറത്തുവന്നത്. ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ തുക നല്‍കിയ ആദ്യ പത്ത് പരസ്യദാതാക്കളുടെ […]
അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം
കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു. പ്രവർത്തക സമിതി യോഗ ശേഷം ഗുലാം നബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുന്നത് എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന. സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പ്രവർത്തക സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ച ഗുലാം നബി ആസാദും വിശദീകരണം […]