India

‘എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു; ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു’-കമല്‍നാഥ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്. ഭരണക്ഷിയായ ബി.ജെ.പി കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാമെന്നും അവരെ മണ്ടന്മാരാക്കാന്‍ കഴിയില്ലെന്നും കമല്‍നാഥ് പറഞ്ഞു. അവര്‍ നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു ‘ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി തങ്ങളെ സമീപിച്ചിരുന്നുവെന്ന് […]

India National

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]

India

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ദേശീയ ദിനപത്രം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഇന്ത്യൻ ജനാധിപത്യം പൊള്ളയാകുന്നു എന്ന ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള […]

Kerala

സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയതെന്ന് ചെന്നിത്തല സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര […]

India National

രാജ്യം കൊള്ളയടിക്കുന്നതില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപിയെന്ന് എ.എ.പി

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശം. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം […]

Kerala

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ലെവി ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്. ലെവി ഉറപ്പാക്കാൻ ഡി.സി.സി പ്രസിഡന്‍റുമാര്‍ സ്ഥാനാർഥികളിൽ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങണം. ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കേണ്ട. രാഷ്ട്രീയേതര ക്രിമിനൽ കേസുകളിൽ പ്രതിയായവർക്ക് സീറ്റുണ്ടാവില്ല. പാർട്ടി ഭാരവാഹികൾ മത്സരിച്ച് വിജയിച്ചാൽ ഭാരവാഹിത്വം രാജി വെയ്ക്കണം. ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ച് തീരുമാനങ്ങൾ ഹൈജാക്ക് ചെയ്യാൻ പാടില്ലെന്നും കെപിസിസി നിര്‍ദേശം.

India National

ഹാഥ്റാസിലെ ദലിത് പെണ്‍കുട്ടിയുടെ പീഡനം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്

ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്. പി.സി.സികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ഇടപെടല്‍ ബി.ജെ.പിക്കും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികള്‍ക്കും ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നീതീ തേടിയും കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനങ്ങളിലെ ഗാന്ധി – അംബേദ്കർ പ്രതിമകള്‍ക്കും മറ്റ് സുപ്രധാന സ്ഥലങ്ങള്‍ക്കും മുന്നില്‍ സത്യഗ്രഹം നടത്തും. […]

India National

‘ഈ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിര്’ ബാബരി വിധിക്കെതിരെ കോൺഗ്രസ്

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ബാബരി പള്ളി പൊളിച്ച കേസിലെ ലക്‌നൗ കോടതി വിധിക്കെതിരെ കോൺഗ്രസ്. ലക്നൗ കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിരെന്ന് കോൺഗ്രസ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നു സുപ്രിംകോടതി കോടതി വ്യക്തമായിരുന്നു. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ബിജെപിയും ആർ.എസ്.എസും ഗൂഡാലോചന നടത്തിയത് രാജ്യം കണ്ടതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും […]

Kerala

ബെന്നി ബെഹനാന്‍റെ രാജിയിലേക്ക് നയിച്ചത് എ ഗ്രൂപ്പിലെ വടംവലി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം. കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. കെ മുരളീധരൻ കെപിസിസിയോടുള്ള അതൃപ്തി പരസ്യമാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിലെ തർക്കമായിരുന്നു കോൺഗ്രസിലെ പ്രശ്നമെങ്കിൽ ഇപ്പോൾ […]

India National

കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കർഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വിദേശത്ത് ചികിത്സയിൽ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. പാർലമെന്‍റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്. 24ന് പിസിസികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് […]