India National

കർഷക സമരത്തിൽ സജീവമാകാൻ കോൺഗ്രസ്; സോണിയ ഇന്ന് മുതിർന്ന നേതാക്കളെ കാണും

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണും. കർഷക സമരത്തിൽ കൂടുതൽ സജീവമായി പാർട്ടി ഇടപെടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടർന്നാണ് പാർട്ടി സജീവമായി സമരത്തിൽ ഇടപെടാൻ തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും അവർ വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തും. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദൽഹിയിലെ അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ നടത്തന്ന സമരത്തില് ഇടപെടാനുള്ള […]

India National

കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്

പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]

Kerala

തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്. പ്രാദേശിക തലങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന കമ്മിറ്റികൾക്കെതിരെയാണ് നടപടിയെടുക്കുക. ഡി.സി.സി നേതൃത്വങ്ങളുമായായി നടന്ന ചർച്ചകളെ തുടർന്നാണ് പ്രാദേശിക തലങ്ങൾ പുനസംഘടിപ്പിക്കുന്നതിന് ധാരണയായത്. അതേസമയം വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് തിരിച്ചടിയായെന്ന് ഡി.സി.സി നേതൃത്വങ്ങൾ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. തോൽവിയുടെ ആഘാത പഠനം താഴേതട്ടിലേക്ക് എത്തിച്ച് പരിഹാര നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. പല സ്ഥലങ്ങളിലേയും പരാജയ കാരണം സ്ഥാനാർഥി നിർണയത്തിൽ നടന്ന അനാവശ്യ ഇടപെടലായിരുന്നുവെന്നായിരുന്നു ഡി.സി.സി നേതൃത്വങ്ങളുടെ പരാതി. സ്ഥാനാർഥി […]

Kerala

കോൺഗ്രസിന്‍റെ തോൽവി പഠിക്കാൻ കെപിസിസിയുടെ ദ്വിദിന യോഗം ജനുവരിയില്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യസമിതിയിൽ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണ ശരങ്ങളുമായി കെ.പി.സി.സി അംഗങ്ങൾ. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകില്ലെന്ന് അംഗങ്ങൾ പറഞ്ഞു. കെ.സുധാകരനും പി.ജെ കുര്യനും നേതൃത്വത്തിനെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി ജനുവരിയിൽ രണ്ട് ദിവസത്തെ യോഗം ചേരാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. യോഗത്തിന് മുമ്പ് പരസ്പര കൂടിയാലോചന കഴിഞ്ഞെത്തിയ നേതാക്കൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി ആയില്ലെന്ന് കണക്ക് നിരത്തി പറഞ്ഞു നോക്കി. എന്നാൽ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും രമേശ് ചെന്നിത്തലയുടെയും വാദങ്ങൾ […]

Kerala

കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‍ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു. മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കി. പാലാ നഗരസഭ […]

Kerala

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം. കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ […]

India National

‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം, ഇരട്ടിപ്പിച്ചത് അദാനി-അംബാനിമാരുടേത് മാത്രം’

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 62 കോടി കർഷകരെ ബാധിക്കുന്ന ഒരു […]

Kerala

പാലക്കാട്ടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട് ജില്ലയിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവഭാസൻ ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കോൺഗ്രസ് സീറ്റ് നൽകാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവരെയാണ് 6 വർഷത്തേക്ക് പുറത്താക്കിയത്. പാലക്കാട് നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ. ഭവദാസ് 11ആം വാർഡിൽ വിമതനായി മത്സരിക്കുന്നുണ്ട്. മുൻ കെ.പി.സി.സി അംഗം ടി.പി ഷാജിയുടെ നേതൃത്വത്തിൽ പട്ടാമ്പി നഗരസഭയിൽ 6 വാർഡുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. ഭവദാസും ടി.പി […]

India National

കോണ്‍ഗ്രസ് ദുര്‍ബലമായെന്നുള്ളത് അംഗീകരിക്കണമെന്ന് കപില്‍ സിബല്‍

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധിയിൽ വിമർശനമാവർത്തിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോണ്‍ഗ്രസ് ദുർബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടി എങ്ങനെ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും സിബൽ ചോദിച്ചു. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പഴക്കമുളള രാഷ്ട്രീയ പാർട്ടിയായ കോണ്‍ഗ്രസിന് ഒന്നര […]

Kerala

കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ […]