Kerala

കെമാല്‍ പാഷ, ബിജു പ്രഭാകര്‍, ജിജി തോംസണ്‍: സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിജയസാധ്യതയുള്ള പ്രമുഖരെ കളത്തിലിറക്കാനായി നേതൃത്വം ശ്രമം തുടങ്ങി. മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണി, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവരാണ് പരിഗണനയിലുള്ളവര്‍. ഇത്തവണ ഗ്രൂപ്പ് വീതം വെപ്പുകള്‍ നടക്കില്ലെന്ന ഹൈക്കമാന്റ് തീര്‍ത്ത് പറഞ്ഞ് കഴിഞ്ഞു. വിജയസാധ്യതയുള്ള വരെ മാത്രം ഗോദയിലിറക്കും. അതിനായി പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖര്‍ക്ക് കൂടി ഇടം നല്‍കാനാണ് ആലോചന. അനൌപചാരികമായി […]

India Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍

വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും. ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള 5 അംഗ […]

Kerala

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകാന്‍ സാധ്യത

കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതില്‍ അവ്യക്തതയുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. കെ സുധാകരനെ […]

India National

അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള […]

India National

കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ബുക്‌ലെറ്റ്

ബി.ജെ.പി സർക്കാരിന്റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്‌ലെറ്റ് പുറത്തിറക്കി. “ഇന്ത്യൻ കാർഷിക മേഖലയുടെ ഹത്യ” എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ബുക്‌ലെറ്റിന്റെ പ്രകാശനം ഡൽഹിയിലെ കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് രാഹുൽ ഗാന്ധിയാണ് നിർവഹിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കും എന്ന് ചടങ്ങിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കൊപ്പം രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങൾക്ക് കൂടിയുള്ളതാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്ത് വലിയൊരു ദുരന്തം നടക്കുകയാണ്. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ല ഹൈക്കമാന്‍ഡ്

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ കൈമാറിയെങ്കിലും തീരുമാനങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ സൂക്ഷ്മ നീരീക്ഷണത്തില്‍ തന്നെയായിരിക്കും. കേരളത്തിലെ പതിവ് ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടിയെ നായകനാക്കുന്നതില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ ഭയന്ന് പുറമേക്ക് കാണിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സന്ദേശം. പ്രചാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കമുള്ള ഓരോ ഘട്ടത്തിലും ഇടപെടാനാണ് തീരുമാനം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും […]

Kerala

ഉമ്മന്‍ചാണ്ടി നയിക്കും; സമിതിയില്‍ 10 അംഗങ്ങള്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് നിയന്ത്രണ സമിതി ചെയർമാനാകും. പത്തംഗ സമിതിയാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം മാത്രമാണ് ലക്ഷ്യമെന്നും സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതംവെപ്പ് ഉണ്ടാവരുതെന്നും ഹൈക്കമാൻഡ് നേതാക്കൾക്ക് നിർദേശം നൽകി. ജയിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കൂവെന്ന് എ കെ ആന്‍റണി പറഞ്ഞു. കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരൻ, […]

Kerala

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി തലവനാകും

ഉമ്മൻചാണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനാകും. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരള നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. അഞ്ചിലധികം പേര്‍ അടങ്ങിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക. നേരത്തെ ഈ പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍ […]

India National

അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നു കോൺഗ്രസ്

റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ പറഞ്ഞു. ചോർന്ന ചാറ്റുകൾ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും, അധികാരത്തിലിരിക്കുന്നവരുടെ വിശുദ്ധിയെ കുറിച്ചും വ്യക്തമായ ധാരണ തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയോടെ പുറത്തായ ചാറ്റുകൾ മുംബൈ പോലീസ് കേസിന്റെ ചാർജ് ഷീറ്റിൽ സുപ്രദാന തെളിവായി രേഖപ്പെടുത്തി. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന […]

Kerala

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സികളില്‍ അഴിച്ചു പണി […]