തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് […]
Tag: congress
കായംകുളം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; എം.ലിജു സ്ഥാനാർഥിയായേക്കും
കായംകുളം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. സിറ്റിംഗ് എം.എല്‍.എ യു.പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട എം.ലിജു വീണ്ടും സ്ഥാനാർഥിയായേക്കും. 2001ല്‍ ജി. സുധാകരനെ പരാജയപ്പെടുത്തിയ എം.എം ഹസനാണ് കായംകുളത്ത് നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം സി.പി.എമ്മിനൊപ്പം. രണ്ടുതവണ തുടര്‍ച്ചയായി സി.കെ സദാശിവന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ ലിജുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയാണ് ജയിച്ചത്. എന്നാല്‍ കായംകുളം […]
പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിനായി, അധികാരത്തിനായല്ല: രാഹുല്‍ ഗാന്ധി
2014ന് ശേഷം ഇന്ത്യയിലെ പ്രതിപക്ഷം പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അധികാരത്തിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ധാര്‍ഷ്ട്യത്തെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ജനങ്ങള്‍ക്കായി പാര്‍ട്ടിയെ തുറന്ന് വെച്ച് മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ ഏകോപിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ഓര്‍ക്കുക, കോൺഗ്രസ് പാർട്ടി രൂപീകരിച്ചപ്പോള്‍ അടിസ്ഥാനപരമായി ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിരോധം അല്ല അന്നും ഇന്നും കോണ്‍ഗ്രസിന്‍റെ രീതി. എല്ലാ തലങ്ങളിലും ചെറുത്തുനില്‍പ്പുണ്ട്. പലതരം ആളുകള്‍, പലതരം ആശയങ്ങള്‍. കോണ്‍ഗ്രസിന് അവരോടെല്ലാം ബഹുമാനത്തോടെ ഇടപെടാന്‍ കഴിയണം. എല്ലാവരെയും […]
കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി
കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അസമിൽ റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെത്തിയപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വർഷം മുമ്പ് 25 ലക്ഷം തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി അതിനു പകരം നൽകിയത് സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു. ‘അഞ്ചിന ഉറപ്പ്’ കാമ്പയിന് തുടക്കം കുറിച്ച പ്രിയങ്ക, തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം […]
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് […]
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക്
എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മാത്രം സ്ഥാനാർഥിപട്ടിക അന്തിമമായി നിശ്ചയിച്ചാൽ മതിയെന്നും തീരുമാനമായി. രാത്രി എട്ടരയോടെ തുടങ്ങിയ യോഗം തീർന്നത് അർദ്ധരാത്രി 12 മണിയോടെ. വിവരങ്ങൾ ചോരരുതെന്ന കർശന നിർദ്ദേശവും നൽകി. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള എംപിമാർ അതതു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണം. സ്ഥാനാർത്ഥി മാനദണ്ഡങ്ങളും എഴുതി നൽകണം.തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്കും ഇത് ബാധകം. നിർദ്ദേശങ്ങൾ കെ.പി.സി.സി അധ്യക്ഷനാണ് കൈമാറേണ്ടത്. […]
കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാനൊരുങ്ങി കോൺഗ്രസ്
കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇത്തവണ കൂടുതൽ ലഭിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ജോസഫ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾക്ക് പുറമെ രണ്ട് സീറ്റുകളിൽ കൂടി കോൺഗ്രസ് മത്സരിച്ചേക്കും. കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്ന കാര്യം തിരുവഞ്ചൂർ […]
ധര്‍മജനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കണം; തൃശൂരിലെ കോൺഗ്രസ് പ്രവർത്തകര്‍ രംഗത്ത്
നടൻ ധർമജൻ ബോൾഗാട്ടിക്ക് വേണ്ടി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ചേലക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ ധർമജനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കുമെന്ന വാർത്തകൾ നിറയുന്നതിന് പിന്നാലെയാണ് ധർമജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകരുടെ ആവശ്യം. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേലക്കര മണ്ഡലത്തിലായിരുന്നു. പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ […]
കോൺഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാന തലത്തിൽ ബൂത്ത് കമ്മിറ്റികൾ ഇന്ന് പുനഃസംഘടിപ്പിക്കും. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരേ സമയമാണ് പുനഃസംഘടന നടക്കുക. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുത്താണ് പുനഃസംഘടന നടത്തുക. താഴേത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ദിവസം ഒരേസമയം ബൂത്ത് തല സംഗമങ്ങൾ ചേരുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ബൂത്തായ ചോമ്പാലയിൽ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് […]
പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജൂണില്‍- തെരഞ്ഞെടുപ്പ് മെയില്‍
ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടിക്രമങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ജൂണില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരിക. അതു വരെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ […]