തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അധ്യക്ഷ പദവിയിൽ നിന്ന് സ്വയം മാറില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും ആശയക്കുഴപ്പത്തിൽ. കേരളത്തിന്‍റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നേതാക്കളുമായി ഹൈക്കമാന്‍റ് ആശയ വിനിമയം നടത്തും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം പടിയിറങ്ങുമെന്നാണ് മിക്കവാറും നേതാക്കൾ കരുതിയത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്‍റ് തന്നെ എടുക്കണമെന്ന […]
Tag: congress
ട്വന്റി ട്വന്റി സിപിഐഎമ്മിന്റെ ബി ടീമായി പ്രവർത്തിച്ചു; എറണാകുളം ജില്ലയിലെ തിരിച്ചടിയിൽ വിലയിരുത്തലുമായി കോൺഗ്രസ്
എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് കോൺഗ്രസ് വിലയിരുത്തൽ. കുന്നത്തുനാട്, കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം ട്വന്റി ട്വന്റി നേടിയ വോട്ടുകളാണെന്ന് നേതാക്കൾ തുറന്നുസമ്മതിക്കുന്നു. ട്വന്റി ട്വന്റി സിപിഐഎമ്മിന്റെ ബി ടീമായി പ്രവർത്തിച്ചുവെന്നും ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു മത്സരിച്ച എട്ടു മണ്ഡലങ്ങളിലും അടിയറവ് പറയേണ്ടി വന്നെങ്കിലും യുഡിഎഫ് ക്യാമ്പുകൾക്ക് കനത്ത പ്രഹരമാണ് ട്വന്റി ട്വന്റി നൽകിയത്. ട്വന്റി ട്വന്റിയുടെ സാന്നിധ്യം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. കുന്നത്തുനാട്ടിൽ 42701 വോട്ടുകൾ നേടിയ […]
“പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..”
പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചർച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് […]
മുന്നില്‍ നിര്‍ണായക ദിവസങ്ങള്‍; പ്രചാരണം അവസാന ലാപ്പില്‍
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവനാഴിയിലെ സകല ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തിന് മുന്‍പുള്ള ദിവസങ്ങള്‍ സജീവമാക്കാന്‍ പ്രധാനനേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും, പ്രിയങ്ക ഗാന്ധി ശനിയാഴ്ചയും കേരളത്തിലെത്തും. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലാണുള്ളത്. ജീവന്‍മരണ പോരാട്ടത്തിന്‍റെ പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍. ദിവസവും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ നേതാക്കള്‍ കളത്തിലങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തും. […]
വെറുപ്പിന്‍റെ രാഷ്ട്രീയം കേരളത്തിലേക്കും കടത്താന്‍ ബി.ജെ.പി ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. തീവണ്ടിയിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തായതുകൊണ്ട് മാത്രമാണ് ആഭ്യന്തരമന്ത്രി അതിനെതിരെ രംഗത്തുവന്നത്. കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ഇപ്പോൾ ബി.ജെ.പി അപലപിക്കുന്നു. മറ്റ് സമയങ്ങളിൽ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ആരാണ് ബി.ജ.പി, ആർ.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നൽകിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമർശിച്ചു.
എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ്
എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി നാളെ പരിഗണിക്കും.
പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ എം.പിയായിരിക്കെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല. നിലവില്‍ നേമത്ത് യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. മുരളീധരന്‍ നേമം തിരിച്ചു പിടിക്കും. തന്റെ ലോക്‌സഭ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് താനിപ്പോളെന്നും ശശി തരൂര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും […]
ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി
പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് വരവേറ്റു. പന്തളത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേരുകയും അടൂരിലെ സ്ഥാനാർഥിയാവുകയും ചെയ്തിരുന്നു. പത്ത് വർഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്നു ഉല്ലാസ്. അതിനെ തുടർന്ന് […]
ഡോ.ശൂരനാട് രാജശേഖന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരം ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റിയും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഒരു സംസ്ഥാന കണ്‍ട്രോള്‍ റൂമും കെ.പി.സി.സി.ഓഫീസില്‍ തുറക്കുവാനും അതിന്റെ നിയന്ത്രണവും ഏകോപനവും ഡോ. ശൂരനാട് രാജശേഖരന്‍ ചെയര്‍മാനായ ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കുവാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും ഈ കമ്മിറ്റിയുടെ ചുമതലയാണ്. മുന്‍ മന്ത്രി പന്തളം സുധാകരന്‍,മാനേജിംഗ് ഡയറക്ടര്‍, […]
ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീഴും, കോണ്‍ഗ്രസ് തിരിച്ചുവരും; സര്‍വേ ഫലം പുറത്ത്
ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള്‍ സര്‍വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സർവേയില്‍ ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല്‍ 30 […]