ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പത്രിക പുറത്തിറക്കിയത്. അധികാരത്തിലേറിയാല്‍ യുവാക്കള്‍ക്കായി 20 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിന് […]
Tag: congress
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.( punjab congress candidates ) പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ […]
പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം
പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം സഖ്യം. കോൺഗ്രസ് സിപിഐഎം സിപിഐ എന്നി പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചു. ചില നീക്കുപോക്കുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു പറഞ്ഞു. സിപിഐഎമ്മുമായി സഖ്യത്തിനില്ലെന്നാണ് മറ്റ് ഇടത് പാർട്ടികളുടെ നിലപാട്.(punjab elections 2022) അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്തർപ്രദേശ് ബിജെപിയിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച […]
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഒഫിസിൻറെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും ഓഫിസ് ആക്രമിച്ചു. ധീരജിന്റെ വിലാപ യാത്ര കടന്നു പോയതിന് ശേഷമാണ് ആക്രമണം നടന്നത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി രാത്രി തന്നെ കൊടിമരം പുനഃസ്ഥാപിച്ചു. അതേസമയം ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് […]
ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക്
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയ്ക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ […]
കെ റെയിൽ വിരുദ്ധ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്ത കൺവൻഷൻ ഇന്ന്
കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. ( congress strengthens k rail protest ) വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക […]
സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്
സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. ഡി ലിറ്റ് വിവാദത്തിൽ ഗവർണറും സർക്കാരും ഒരുപോലെ കുറ്റക്കാരെന്ന് കോൺഗ്രസ് വ്യക്തമാക്കി. വി ഡി സതീശനും രമേശ് ചെന്നിത്തലയും പങ്കുവച്ചത് ഒരേ വികാരമെന്ന് രാഷ്ട്രീയകാര്യ സമിതി. കൂടാതെ, കെപിസിസി പുനഃസംഘടനയിലെ മാർഗനിർദേശങ്ങളിൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്ന് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. സംഘടന പ്രവർത്തനം നടത്താൻ അനുവാദമുള്ള ഗവൺമെന്റ് ജീവനക്കാരെയും ഭാരവാഹികളായി പരിഗണിക്കും.
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; കെ സുധാകരന്‍ എംപി
ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ച് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു. സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നലെ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു. സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ […]
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്; കെ സുധാകരൻ ഉദ്ഘാടനം ചെയ്യും
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. ഇന്ന് രാത്രി 9 ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. പെണ്മയ്‌ക്കൊപ്പമെന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. അതേസമയം മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഉടൻ […]
ജനക്ഷേമം ഉറപ്പ് വരുത്തുന്നതില്‍ കേരളം പരാജയം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്
രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. നിലവിലെ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പൈലറ്റ് ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രാതിനിധ്യം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 22 മാസങ്ങള്‍ക്കുശേഷം രാജസ്ഥാനില്‍ ജനങ്ങളുടെ മനസ് ജയിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ഉത്തര്‍പ്രദേശിലടക്കം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജോതിരാദിത്യ സിന്ധ്യയടക്കം കോണ്‍ഗ്രസ് വിട്ട […]