Kerala

1960 ൽ കൊച്ചി കപ്പൽശാലയ്ക്കായി പള്ളിയും സെമിത്തേരിയും വിട്ടുനൽകി; പള്ളി മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം

കൊച്ചിൻ ഷിപ്പിയാർഡിന് വേണ്ടി പള്ളിയും സിമിത്തെരിയും വിട്ടുകൊടുത്ത വരവുകാട് അംബികാപുരം പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 15 നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് ചടങ്ങിൽ മുഖ്യാതിഥിയാകും. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ പങ്ക് അംബികാപുരം വ്യാകുലമാതാ പള്ളിക്ക് ഉണ്ട് . 1960-ൽ കപ്പൽശാലക്കായി സ്ഥലമെടുപ്പ് ആരംഭിച്ചപ്പോൾ നിർദേശിക്കപ്പെട്ട പദ്ധതി പ്രദേശം മുഴുവൻ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു. കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യം ആക്കുന്നതിനായി […]

Uncategorized

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം; ഭീഷണിയുണ്ടാകുന്നത് ഇത് നാലാം തവണ

കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പൊലീസിനാണ്. കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. സന്ദേശമയക്കാന്‍ ഉപയോഗിക്കുന്നത് പ്രോട്ടോണ്‍ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ […]

Kerala

കൊച്ചി കപ്പല്‍ശാലയില്‍ വീണ്ടും ബോംബ് ഭീഷണി

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

Kerala

കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവം; കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും സംശയിച്ച് പോലീസ്

കൊച്ചി കപ്പല്‍ശാലയില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കപ്പല്‍ശാലയ്ക്കുള്ളില്‍ നിന്നുള്ളവരെയും സംശയിച്ച് പൊലീസ്. കപ്പല്‍ശാലയെ പറ്റി കൃത്യമായ ധാരണയുള്ള തരത്തിലാണ് ഭീഷണി സന്ദേശമെന്ന് പൊലീസ് പറയുന്നു. കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ മെയിലിലേക്കും ഭീഷണി സന്ദേശമെത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തു. സൈബര്‍ ആക്രമണത്തിനുള്ള ശ്രമമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐഎന്‍എസ് വിക്രാന്തിന് സുരക്ഷ കൂട്ടിയിട്ടു്ട്. കപ്പൽശാലയിൽ കൂടുതല്‍ സിഐഎസ്എഫുകാരെ വിന്യസിച്ചു. കടല്‍ നിരീക്ഷണം ശക്തമാക്കി. വിഷയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. […]

Kerala

കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരൻ ഈദ് ഗുല്ലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ ഇയാളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻഐഎ, ഐബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. ( cochin shipyard afgan custody ) രാജ്യത്തേക്ക് കടന്നതിലെ യഥാർത്ഥ വസ്തുത, വ്യാജ പൗരത്വ രേഖ ചമയ്ക്കൽ, കപ്പൽശാലയിലെ ജോലി എന്നിവയിൽ വിവരശേഖരണം നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഐഎൻഎസ് വിക്രാന്തുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയോ എന്നതാണ് കേന്ദ്ര ഏജൻസികൾ […]

Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രാഗിയെ സംബന്ധിച്ചോ, ഈ രോഗി നിലവിൽ എവിടെയെന്നോ വിവരമില്ല. ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യും. ഈദ് ഗുൽ വിമാനവാഹിനിയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടി. വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടർച്ചയായ പാളിച്ചകളാണ്. 2019ൽ നടന്ന മോഷണം, […]

Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച; ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.