Kerala

വീണ്ടും ലോക കേരള സഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി

വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും. സൗദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും […]

HEAD LINES Kerala

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി […]

Kerala

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കി. എകെജി പഠന ഗവേഷണ […]

Kerala

ഒമിക്രോൺ കേസുകളിൽ വർധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]

Kerala

കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം, പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം

സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേൾക്കും. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ്എം പിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്. സംസ്ഥാന […]

Uncategorized

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് വിദ്യാനിധി നിക്ഷേപ പദ്ധതി ലോഞ്ചിംഗ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘കേരളത്തിലെ സഹകരണ ബാങ്കുകളാണ് ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് എന്നോര്‍മ വേണം. സംസ്ഥാനത്ത് ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളിലേക്ക് ബാങ്കിംഗ് സാക്ഷരത എത്തിയത്. അതില്‍ കണ്ണുകടിയുള്ളവരുമുണ്ട്. ഈ എതിര്‍പ്പുകളെല്ലാം കേരളത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. […]

Kerala

ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിൽ രോഗം കൂടുന്നുണ്ട്. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായത്. നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഗ്രാമങ്ങളിലും നടപ്പാക്കണം. 50 ശതമാനം പേർക്ക് രോഗം പകർന്നത് വീടുകളിൽ നിന്നാണെന്ന് പഠനം തെളിയിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുമായും വയോജനങ്ങളുമായും ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. സാധനം വാങ്ങുമ്പോൾ അടുത്തുള്ള കടകളിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങണം. വീട്ടിലെ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ആളുകൾ നിരന്തരം സ്പർശിക്കുന്ന […]

Kerala

‘കടക്കല്‍ ചന്ദ്രന്’ പിണറായി വിജയനുമായി സാമ്യം; ‘പാര്‍ട്ടി സെക്രട്ടറി’യെ സെന്‍സര്‍ ബോര്‍ഡ് ‘പാര്‍ട്ടി അധ്യക്ഷന്‍’ ആക്കി

മമ്മൂട്ടി നായകനായി ഇന്ന് തിയറ്ററുകളിലെത്തിയ വണ്‍ സിനിമക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തിയ രാഷ്ട്രീയ ത്രില്ലര്‍ പക്ഷേ പുറത്തിറങ്ങുന്നതിന് മുമ്പേ വലിയ ആരോപണങ്ങളിലൂടെയാണ് കടന്നു പോയത്. സിനിമക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയ സാമ്യതയുണ്ടെന്ന് സമുഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. എന്നാലിതാ ആ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ കാണിക്കുന്നത്. തിയറ്ററുകളിലെത്തിയ വണ്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ‘പാര്‍ട്ടി സംസ്ഥാന സെക്രട്ടറി’ എന്ന […]

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത് 24 കോടിക്ക് മുകളില്‍

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിവിധ കേസുകളുടെ നടത്തിപ്പിനായി കോടികള്‍ ചെലവഴിച്ചതായി വിവരാവകാശ രേഖ. സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കേസുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. 14,19,24,110 രൂപയാണ് സുപ്രീം കോടതിയില്‍ കേസ് വാദിക്കാനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതിയില്‍ 10,72,47,500 […]

Kerala

വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും 25000 പുതിയ പട്ടയങ്ങൾ നൽകുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് 2022 ൽ പൂർത്തികരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ കാലത്ത് ഒരാളെപ്പോലും പട്ടിണി കിടത്താത്തതിൽ ഗവർണർ സർക്കാരിനെ അഭിനന്ദിച്ചു. രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ട് നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് […]