India National

ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്ന് ചൈന

ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും […]

India

ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ? വീണ്ടും ചോദ്യവുമായി രാഹുല്‍ ഗാന്ധി

ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു ഗാൽവാൻ വാലിയിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച് വീണ്ടും ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്നാണ് രാഹുലിന്‍റെ ചോദ്യം. ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ […]

National

ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ്

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച […]

International

വിശ്വസിക്കാന്‍ കൊള്ളാത്ത നാട്, ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക

നാറ്റോ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ മറികടന്ന് സ്വന്തമായി ഒരു ലോകക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്ന തെമ്മാടി രാജ്യമാണ് ചൈന. ഇന്ത്യൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും പോംപിയോ ഗാല്‍വന്‍ താഴ്‌വരയില്‍ അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തി. ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത നാടാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഗാൽവാൻ താഴ്‍വരയിൽ നിന്ന് പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന സൂചനകൾക്കിടയിലാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശവാദം കടുപ്പിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്. […]

International

വീണ്ടും കോവിഡ്: ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു

ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അടച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ചൈനയിൽ വീണ്ടും രോഗവ്യാപനമുണ്ടായ ബെയ്ജിംഗിലെ ച്ചിന്‍ഫാദി മാര്‍ക്കറ്റ് നേരത്തേ അടച്ചിരുന്നു. സമീപത്തെ പത്ത് പ്രദേശങ്ങള്‍ കൂടി ഇന്ന് അടച്ച് പൂട്ടി. ടൂറിസം, സ്പോര്‍ട്സ് മേഖലകളെല്ലാം […]

International

ചൈനയില്‍ ആഗസ്തിലേ കൊറോണയെന്ന് ഹാര്‍വാഡ് ഗവേഷകര്‍, പരിഹാസ്യമെന്ന് ചൈന

വുഹാനിലെ ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം… ചൈനയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതലേ കൊറോണ വൈറസ് പടര്‍ന്നിരുന്നുവെന്ന അവകാശവാദവുമായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍. ആശുപത്രികളുടെ ഉപഗ്രഹചിത്രങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഡാറ്റയും തെളിവായി നല്‍കിയാണ് ഹാര്‍വാഡ് ഗവേഷകരുടെ അവകാശവാദം. അതേസമയം ഈ റിപ്പോര്‍ട്ടുകളെ ചൈന പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. വുഹാനിലെ അഞ്ച് പ്രധാന ആശുപത്രികളിലെ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വര്‍ധിച്ചത് എന്തോ കാര്യമായി സംഭവിച്ചെന്നതിന് സൂചനയാണെന്നാണ് ഗവേഷകരുടെ നിഗമനം. 350ഓളം ഉപഗ്രഹചിത്രങ്ങളാണ് […]

International

ആശ്വാസ തീരത്ത് ചൈന; കോവിഡ് മരണങ്ങളില്ലാതെ ഒരു മാസം

നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക് എത്തിയതിനു ശേഷം കോവിഡ് മരണമില്ലാതെ ഒരു മാസം തികയുകയാണ്. നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ആശങ്ക അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനകം ഒരു ബില്യണ്‍ പേരെ കോവിഡ് ബാധിക്കുമെന്ന് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്ട്രേലിയയില്‍ പ്രതിദിനം 18ല്‍ താഴെ മാത്രമേ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. ഓസ്ട്രേലിയയില്‍ […]

National World

വുഹാനില്‍ വീണ്ടും കോവിഡ് ബാധ

ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് […]

International World

കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറെന്ന് ചൈന

ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധരുടെ നിഗമനം… കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ന് ദേശീയ ടെലിവിഷനിലൂടെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ നിയന്ത്രിച്ച ചൈനയെ പ്രശംസിച്ച് കിം ജോങ് ഉന്‍ കത്തയച്ചിരുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വലുതാണ്. ഇത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിം […]

International World

ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് […]