Kerala

ഈസ്റ്റേൺ വിമാനാപകടം: രണ്ടാം ബ്ലാക്ക് ബോക്‌സിനായുള്ള തെരച്ചിൽ ഊർജിതം

തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു. മെറ്റൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ച് ഉൾക്കാട്ടിൽ പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ വിമാനത്തിൻ്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. 132 പേരുമായി പറന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തകർന്നു വീണത്. കണ്ടെത്തിയ ഉപകരണം ഗുരുതരമായി തകർന്ന അവസ്ഥയിലാണ്. ഇത് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറാണോ കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറാണോ എന്ന് അന്വേഷകർക്ക് വ്യക്തമാക്കാൻ […]

World

റഷ്യ പ്രധാനപ്പെട്ട ജി20 അംഗം; പുറത്താക്കാനാവില്ലെന്ന് ചൈന

ജി20 കൂട്ടായ്മയിൽ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആർക്കും പുറത്താക്കാൻ കഴിയില്ലെന്നും ചൈന വ്യക്തമാക്കി.റഷ്യയെ ജി 20യിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതിൽ ഉൾപ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്ന് നിരവധി ഉപരോധങ്ങൾ നേരിട്ട റഷ്യക്ക് […]

National

ചൈനയിലെ വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുമിങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് 132 യാത്രക്കാരുമായി പോയ വിമാനമാണ് തകർന്ന് വീണത്. യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ ഈസ്റ്റേൺ എയർലൈനിന്റെ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം ദക്ഷിണ ചൈനയിലെ പർവതപ്രദേശത്താണ് തകർന്ന് വീണത്.

World

റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോൾ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യ […]

World

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും […]

Health International

ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; 13ലേറെ നഗരങ്ങളിൽ ലോക്ഡൗൺ

ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ […]

International

ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ; ലഭ്യമാക്കിയാൽ ഗുരുതര പ്രത്യാഘാതമെന്ന് അമേരിക്ക

റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നൽകി. ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. യുഎസ് – ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം. എന്നാൽ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ […]

India National

അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ; പട്ടികയിൽ ചൈനയും

അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. ( modi visits china next year ) 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം രാജ്യങ്ങളാണ് സന്ദർശിക്കുക. ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്. ഇന്തോ-ജർമൻ […]

International

ഇന്ത്യ ചൈന ഉന്നതതല യോഗം ഇന്ന്

അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്‌സ് യോഗമാണ് ഇന്ന് നടക്കുക. ( india china high level meeting today ) സൈനിക തല ചർച്ചകൾ അടക്കം അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിൽ ഭലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാൻകിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന സംഘം തുടർ ചർച്ചകൾ അടക്കം നിശ്ചയിക്കും. പതിനൊന്ന് […]

International

നിയന്ത്രണ രേഖയിലെ സുരക്ഷാ മാറ്റം; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്. പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാംഗോങ്സോ തടാക മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്. ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, […]