Kerala Latest news

കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി; തലമുറകള്‍ക്ക് ലോകം നൽകിയ ആദരമെന്ന് മന്ത്രി എം ബി രാജേഷ്

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട്‌ മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തലമുറകള്‍ക്ക് ലോകം നൽകിയ ആദരമായാണ് സാഹിത്യ നഗര പദവി കോഴിക്കോടേക്ക് എത്തുന്നത്. ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കിലക്കും അഭിനന്ദനം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.(kozhikode became the first city in india to receive unesco city of literature) ലോകത്തെ […]

Kerala

മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടത്തിന് അനുമതി

മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി.കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്. വഴിയോരക്കച്ചവടത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാവിലെ കച്ചവടക്കാര്‍ പ്രതിഷേധിച്ചിരുന്നു. തെരുവ് കച്ചവടം ഒഴിപ്പിക്കാന്‍ […]

Kerala

കോവിഡ്; 5,000 കടന്ന് കോഴിക്കോട്, രണ്ടാമത് എറണാകുളം

പ്രതിദിന കോവിഡ് രോഗബാധയിൽ 5,000 കടന്ന് കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയാണ് രോഗബാധയിൽ രണ്ടാമത്. 4,270 പേർക്കാണ് എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്ത് ഇന്ന് 3,251 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് […]

Kerala

കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങൾ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവാഹം, മരണം, മറ്റ് പൊതു പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. തുറന്ന സ്ഥലത്ത് 200 പേർക്കും, അടച്ചിട്ട മുറിയിൽ 100 പേര്‍ക്കും പങ്കെടുക്കാം. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കും. പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ ആളെ കയറ്റരുത്. ആരാധാനാലയങ്ങളില്‍ ഒരേസമയം 100ലധികം പേര്‍ പാടില്ല. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം. […]

Kerala Pravasi

നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ആതിര ചികിത്സയിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും

ആശുപത്രി അധികൃതർ അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് സാധ്യത. ആശുപത്രി അധികൃതർ അതിന് അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ […]

Kerala

കോഴിക്കോട് കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി

കോഴിക്കോട് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 25 പേര്‍ക്ക് രോഗം ഭേദമായി നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 50 ആയി. ചെന്നൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ നാല് പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൌസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ചികിത്സയിലാണ്. മെയ് 11ന് ചെന്നൈയില്‍ നിന്നും […]

Kerala

കര്‍ശന നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി

രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി. കര്‍ശന നിയന്ത്രണങ്ങളോടെ കോഴിക്കോട് മിഠായിത്തെരുവിലെ കടകള്‍ തുറന്നു തുടങ്ങി. സത്യവാങ്മൂലം നല്‍കി അനുമതി നേടിയ ശേഷമാണ് കടകള്‍ തുറക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനാനുമതി. കടയില്‍ എത്ര ജീവനക്കാരുണ്ട്, കടയുടെ വിസ്തീര്‍ണം, കടയുടമയുടെ അഡ്രസ് തുടങ്ങിയ വിശദ വിവരങ്ങള്‍ എഴുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് സിറ്റി പോലീസ് കമ്മീഷണറില്‍ നിന്ന് അനുമതി വാങ്ങിയാണ് കടകള്‍ തുറന്നത്. 50 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയാണ് […]

India Kerala

കോഴിക്കോട് നിരോധനാജ്ഞ; നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി

കോവിഡ് 19 സ്ഥീരീകരിച്ചതിനെത്തുടര്‍‌ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തില്‍. ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് കോവിഡ് 19 സ്ഥീരികരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നു. അഞ്ച് ആളുകളില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. ബസുകളില്‍ സീറ്റിംഗ് പരിധിയുടെ […]