Economy India

സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും കഴിഞ്ഞാൽ പൊളിക്കണം

പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു. ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ്​ വ്യവസായലോകം പ്രതീക്ഷിക്കുന്നത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം. 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 […]

Economy India

കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി

കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കർഷകർക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന് 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകൾ കൂടി സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.

Economy India

ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ്

75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് […]

Kerala

‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍

‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍ കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള […]

India

കേന്ദ്ര പൊതു ബജറ്റ് ഇന്ന്; കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കും

നികുതി ഘടനയിൽ മാറ്റം വരുത്താനും സാധ്യത; കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. […]

Economy India Kerala

കിഫ്ബിയില്‍ കുരുക്ക് വെക്കുമോയെന്ന് ആശങ്ക; കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് കേരളം

കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. കെ റെയില്‍, ശബരി-അങ്കമാലി പാതകളും ബജറ്റില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. ഇന്ധന നികുതിയിലും കേന്ദ്രം ഇളവ് വരുത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ ആഗ്രഹം.

Kerala

അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും

തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച ലക്ഷങ്ങള്‍ കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ […]

UAE

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസലോകം; പുനരധിവാസ പദ്ധതിക്ക് സാധ്യത

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടവും തിരിച്ചൊഴുക്കും തീവ്രമായ ഘട്ടത്തിൽ കേരളം കൈവിടില്ലെന്ന പ്രതീക്ഷയിൽ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം പ്രവാസി പുനരധിവാസം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകാൻ കേരളം തയാറായിരുന്നു. ഇന്നത്തെ ബജറ്റിനെ താൽപര്യപൂർവം ഉറ്റുനോക്കുകയാണ് ഗൾഫിലെ സാധാരണ പ്രവാസികൾ. തൊഴിൽപരമായ അനിശ്ചിതത്വവും തിരിച്ചൊഴുക്കും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ […]

Kerala

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്ന ബജറ്റ് . കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ […]