ബ്രിട്ടനിലെ റോയൽ സൊസൈറ്റി പബ്ലിക് ഹെല്ത്ത് നടത്തിയ സർവേയിൽ, കറുത്ത വർഗക്കാരിലും, ഏഷ്യൻ- ന്യുനപക്ഷ വംശക്കാരിലും പെട്ട 57 ശതമാനം പേര് മാത്രമേ വാക്‌സിനെടുക്കുന്നതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. വാക്‌സിനിൽ പന്നിമാംസവും മറ്റ് പല മൃഗങ്ങളുടെ ഉത്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് ഈ വിരക്തിയുടെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഡി.എൻ.എയിൽ രൂപാന്തരം സംഭവിക്കാൻ ഇടയാവുകയും, ഫെർട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും എന്നുമുള്ള പ്രചാരണങ്ങളും ബ്രിട്ടനിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് വംശീയ ന്യുനപക്ഷങ്ങൾ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ വാക്‌സിനെടുക്കാൻ തയ്യാറാകണം […]
Tag: Britain
അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കാൻ കേന്ദ്രം നിർദേശം നൽകി. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഡിസംബർ 31 ന് ശേഷവും നീട്ടും. റിപ്പബ്ലിക് ദിനാഘോഷത്തിനും നിയന്ത്രണങ്ങളുണ്ടാകും. നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ 6 പേരിലാണ് അതിവേഗ കോവിഡ് വൈറസ് […]
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു
ബ്രിട്ടണില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു.10 ദിവസത്തിനിടെ എത്തിയവരില്‍ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്‍റെ സ്വഭാവം പരിശോധിക്കുന്നുണ്ട്.ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം ആദ്യ ബാച്ച് വാക്സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കും. ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതും പരിശോധനക്ക് വിധേയമാക്കുന്നതും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ഊർജ്ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകള്‍. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവർക്ക് […]