India

മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്ന് മരണം

മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. മഹാരാഷ്ട്ര പാൽഘറിൽ ബുധനാഴ്ച വൈകിട്ട് 4.20ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ ശക്തികൊണ്ട് ഫാക്ടറിയുടെ മേൽക്കൂര തെറിച്ചുവീണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്. നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

World

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ഥിതിഗതികൾ […]

International

അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. കുന്ദൂസിലെ ഷിയാ പള്ളിയിൽ ഭീകരാക്രമണം നടന്നെന്നും നിരവധി പേർ രക്തസാക്ഷികളായെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളടക്കമുള്ളവർ മരിച്ചവരിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതായി […]