National

‘അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല’; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ […]

National

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ

70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. (amit shah in haryana says mak modi as pm again) മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹത്തിന് എത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന […]

National

‘പുതിയ ഇന്ത്യ മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുന്നു’- പ്രധാനമന്ത്രി

മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ വീക്ഷിക്കുന്നത്. ഒരു ശക്തിക്കും രാജ്യത്തെ തകർക്കാൻ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ന്യൂ ഇന്ത്യ’ കഴിഞ്ഞ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുകയാണ്. രാജ്യ വികസനത്തിന് സംഭാവന നൽകിയവർ ആരായാലും അവരെ മുന്നിലെത്തിക്കുന്നു. കഴിഞ്ഞ എട്ട്-ഒമ്പത് വർഷമായി അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ രാജ്യം ശ്രമിക്കുന്നു. […]

National

സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാന്‍ അവസരം നല്‍കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പല കുടുംബത്തിനും പരീക്ഷകളിലെ മാർക്ക് സ്റ്റാറ്റസിന്‍റെ ഭാഗമായി കരുതുന്നു. […]

National

വിവാദങ്ങൾക്കിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’; ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി

വിവാദങ്ങൾക്കിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. 2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.ഗുജറാത്ത് കലാപം വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന […]

Kerala

ബിബിസി ഡോക്യുമെന്ററി പ്രദർശനം; പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൂജപ്പുരയിലെ ബിജെപി പ്രതിഷേധത്തിൽ 50 പേർക്കെതിരെയും, മാനവീയം വീഥിയിലെ 50 പേർക്കെതിരെയുമാണ് കേസ് എടുത്തത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്. മാനവീയം വീഥിയിലെ യുവമോർച്ച പ്രതിഷേധത്തിലും അൻപതോളം ആളുകൾക്കെതിരെ കേസെടുത്തു. നിയമ വിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്വാഭാവിക […]

National

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത്‌വിടും; ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത്‌വിടും. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെ എൻ യു വിദ്യാർത്ഥികൾ അറിയിച്ചു. ഇന്ന് രാത്രി 9 മണിക്ക് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശനമുണ്ടാകും. അതേസമയം അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ജെഎൻയു അഡ്മിനിസ്ട്രേഷനാണ് നിലപാടുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ഡോക്യുമെന്ററി ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇരിക്കവെയാണ് സര്‍വകലാശാലയുടെ […]

National

ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ 11-ാം സ്ഥാനത്ത്, സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നു; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം

ബിജെപിയെ വിമർശിച്ച് കത്തോലിക്കാ സഭ. ക്രൈസ്തവർക്കെതിരെ തുടർച്ചയായി അക്രമണങ്ങൾ നടത്തുന്നുവെന്ന് ദീപികയിൽ മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഛത്തീസ്ഗഡിൽ ആയിരക്കണക്കിന് ക്രൈസ്തവർ വീടുകളിൽ നിന്ന് തല്ലിയോടിക്കപ്പെട്ടു. കരയുന്ന പൗരന്മാർക്ക് മുന്നിൽ ഛത്തീസ്ഗഡ് ഭരണകൂടം നിസംഗരായി നിൽക്കുന്നുവന്നുവെന്നും പരാമർശം. 2002 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 302 ആക്രമണങ്ങൾ രാജ്യത്തുണ്ടായി.ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നതത് യു പിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാർ സംഘടനകൾക്ക് അനുകൂല […]

Entertainment

‘വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല’; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി. എന്നാൽ ചെന്നൈയിൽ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മൾട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാൽ അധികാരികൾ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം പോസ്റ്ററുകൾ ഒട്ടിച്ച ഓട്ടോറിക്ഷകൾ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.(shah rukh khanspathaan cut out removed from chennai multiplex) അതേസമയം വാർത്തയിൽ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റൻ കട്ടൗട്ട് ചെന്നൈയിലെ […]

National

‘ബിജെപിക്കാരുടെ രാജ്യസ്നേഹം എനിക്ക് മനസ്സിലാക്കിത്തരിക’; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

അഗ്നിപഥ് പദ്ധതിയും ജിഎസ്ടിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ട് തരത്തിലുള്ള ഇന്ത്യകളാണ് ഉള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വച്ചിരിക്കുന്ന 200-300 പേർ. സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ‘ഇരുപത്തിയൊന്നാം […]