Entertainment

‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket) രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ […]

India National

‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു’ : എം.കെ സ്റ്റാലിൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു. ( MK Stalin against Rahul Gandhi disqualification ) രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൂറത്ത് ജില്ലാ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് രാഹുൽ […]

National

ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ […]

National

കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; ‘പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ടെന്ന് എം എ ബേബി

കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം.(Modi’s statement on kerala victory is only dream-ma baby) ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഐഎം […]

National

ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വ്യാപക അക്രമവുമായി ബിജെപി പ്രവർത്തകർ

ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകർ പറയുന്നു. ( Widespread violence against CPIM workers in Tripura ). ത്രിപുരയിലെ നിർണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് […]

National

ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍

ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports) […]

National

നാഗാലാൻഡ് തൂത്തുവാരി ബിജെപി സഖ്യകക്ഷിക്ക് അധികാര തുടർച്ച

നാഗാലാ‌ൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ജയത്തോടെ അധികാര തുടർച്ചക്കൊരുങ്ങി ബിജെപി-എൻഡിപിപി സഖ്യം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 60 ൽ 28 സീറ്റുകളും നേടിയ എൻഡിപിപി-ബിജെപി 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി. അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്. നാഗാലാൻഡ് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായ നെയ്ഫിയു റിയോ 15,824 വോട്ടുകൾക്ക് കോൺഗ്രസിന്റെ സെയ്‌വിലി സച്ചുവിനെ പരാജയപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോംഗ് വിജയിച്ചു. […]

National

ത്രിപുരയില്‍ ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. (Tripura assembly election results live updates bjp leading) മുഖ്യമന്ത്രി മണിക് സാഹ ഉള്‍പ്പെടെ ത്രിപുരയില്‍ ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് ബിജെപി സുനാമി ആഞ്ഞടിക്കുകയാണെന്ന് മണിക് സാഹ പ്രതികരിച്ചു. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുകയാണ്. തിപ്ര […]

National

ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ

ആന്ധ്രാപ്രദേശിൽ മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു. പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും […]

National

മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ

കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു. ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ […]