ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും മമത കത്തയച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. രാജ്യത്തെ പുരോഗമന ശക്തികൾ ഒത്തുചേർന്ന് അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അർഹതയുള്ള ഒരു ഭരണകൂടത്തിന് വഴിയൊരുക്കണമെന്നും മമത കൂട്ടിച്ചേത്തു. […]
Tag: BJP
യോഗി 2.0: യുപിയെ നയിക്കാൻ യോഗി; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. ആയിരത്തിലേറെ അതിഥികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും. അക്ഷയ് കുമാർ, […]
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. ഖാട്ടിമ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭുവന്‍ചന്ദ്ര കാപ്രിയോട് വന്‍ തോല്‍വി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധാമിക്ക് ഒരവസരം കൂടി നല്‍കാന്‍ ബി ജെ പി നേതൃത്വം […]
തുടര്‍ഭരണത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി 25 ന് സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്. 50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി […]
തൂത്തുവാരിയ യു പിയിൽ ബിജെപിക്ക് കെട്ടിവച്ച പണം പോയത് മൂന്നിടത്ത്
ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ.https://10252884a4400ee5ee9171603623480b.safeframe.googlesyndication.com/safeframe/1-0-38/html/container.html കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്വാദി പാർട്ടി […]
രൺജീത് വധക്കേസ്; ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ
ബിജെപി നേതാവ് അഡ്വ. രൺജീത് വധക്കേസിൽ എസ്ഡിപിഐയുടെ ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ. സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ഈപ്പോൾ ചോദ്യം ചെയ്യുകയാണ്. നഗരസഭയിലെ ഏക എസ്ഡിപിഐ പ്രതിനിധിയാണ് സലിം. ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാൾ രാവിലെ ആറുമണിവരെ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് ഡി.ജി.പിയുടെ നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ഇതിനായി […]
‘രാഹുൽ ഹിന്ദു അല്ല, ഹിന്ദുസ്ഥാനിയുമല്ല’; പരിഹസിച്ച് ബിജെപി
രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു. ‘താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ […]
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. (surendran remove bjp president) പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും സംസ്ഥാന അധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട ചർച്ചയിലാണ്. കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതും പുന:സംഘടനയെ കുറിച്ച് അഭിപ്രായം ആരായാൻ തന്നെ. പ്രാദേശിക […]
ഹൈക്കോടതിയിലെ എഎസ്ജി നിയമനം; പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി വേണമെന്ന് ബിജെപി
ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ നിയമനത്തിൽ ചർച്ചകൾ സജീവമാക്കി ബിജെപി. പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ തൽസ്ഥാനത്ത് വേണമെന്ന നിലപാടിലാണ് ബിജെപി. നിലവിലെ എഎസ്ജി പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. (high court asg bjp) മുതിർന്ന അഭിഭാഷകനായ ഡിസി കൃഷ്ണൻ, ലക്ഷദ്വീപ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് എസ് മനു എന്നിവരാണ് പട്ടികയിൽ മുന്നിൽ. കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പിആറും പട്ടികയിലുണ്ട്. ചില മുതിർന്ന ബിജെപി […]
ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക്
ത്രിപുരയിൽ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു. (cpim bjp spat tripura) തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ […]