സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു. രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്. രണ്ടു കോടി […]
Tag: BJP
സർവകക്ഷി യോഗം പ്രഹസനം; യോഗം ബഹിഷ്കരിച്ച് ബിജെപി
പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി. സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. പോപ്പുലര്‍ […]
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി
ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര […]
ബിജെപിയെ ഒറ്റപ്പെടുത്തുക ലക്ഷ്യം; വിശാല മതേതര സഖ്യം രൂപീകരിക്കണമെന്ന് സീതാറാം യെച്ചൂരി
ബിജെപിയെ ഒറ്റപ്പെടുത്തുകയും തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും മതേതര ജനാധിപത്യം കെട്ടിപ്പടുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇതിന്റെ അടിസ്ഥാത്തില്‍ വിശാല മതേതര സഖ്യം രൂപീകരിക്കണം. വര്‍ഗീയ ദ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യവും ജനങ്ങളും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. ഹിന്ദുത്വത്തെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. ഇതാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. […]
ഐഎൻഎസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസ്
മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2013-14ൽ കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഐഎൻഎസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിന് പൊതുജനങ്ങളിൽ നിന്ന് രൂപ സമാഹരിച്ചു. ഈ തുക രാജ്ഭവനിൽ […]
രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി
രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്. ഇന്ത്യയിൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച നരേന്ദ്ര മോദി കുടുംബവാഴ്ച ഇന്ത്യയെ തുലച്ചെന്നും,കുടുംബവാഴ്ചയ്‌ക്കെതിരെ ബിജെപി പോരാടുമെന്നും പറഞ്ഞു. ഭരണഘടനെയെ ഇത്തരം പാർട്ടികൾ മാനിക്കുന്നില്ലെന്നും. മുൻ സർക്കാരുകൾ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള […]
2019ല്‍ കോര്‍പറേറ്റുകളില്‍ നിന്നും സിപിഐഎം സ്വീകരിച്ച സംഭാവന 6.9 കോടി; കൂടുതല്‍ തുക നല്‍കിയത് മുത്തൂറ്റ്, തൊട്ടുപിന്നില്‍ കല്യാണ്‍
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്‌സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്‌സില്‍ നിന്നും […]
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണോ അതോ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെ പി ഇക്കാര്യത്തിൽ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.
‘പരീക്ഷ ഉത്സവമാക്കി മാറ്റണം, ആത്മവിശ്വാസത്തോടെ നേരിടണം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം പതിപ്പിൽ വിദ്യാർത്ഥികൾക്ക് നിർദേങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്‌ക്ക് ശേഷം എല്ലാവരേയും […]