Kerala

‘കേരളത്തിലുള്‍പ്പെടെ പുനസംഘടനയുണ്ടാകും’;പാര്‍ട്ടി അടിമുടി മാറുമെന്ന് കെ സി വേണുഗോപാല്‍

ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി സംഘടനയെ ശക്തിപ്പെടുത്തും. ജി 23 മാധ്യമങ്ങളുണ്ടാക്കിയതാണെന്നും വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സംഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംഘടനയുടെ വിവിധ തലങ്ങളിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ […]

Kerala

സാബു എം ജേക്കബിനെ ആക്രമിച്ച ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെ; കെ സുരേന്ദ്രൻ

മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ​ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺ​ഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി […]

Kerala

എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍

തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്ടാണ്. എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ […]

National

30 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍; പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി അദ്ദേഹം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പ് പര്യടനത്തിനിടെ ജര്‍മ്മനി സന്ദര്‍ശനവും പ്രധാനമന്ത്രി നടത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ഒരു പഴയ കാല ഫോട്ടോ വൈറലാകുന്നത്. വെള്ള ഷർട്ടും നീല ജാക്കറ്റും […]

Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഉപതെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര. എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബി ജെ പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. […]

Kerala

ആലപ്പുഴയിൽ വടിവാളുമായി പിടികൂടിയ ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ്

ആലപ്പുഴ മണ്ണഞ്ചേരിയിൽ വടിവാളുമായി പിടികൂടിയ ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ്. ഇന്ത്യൻ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി ആയുധങ്ങളുമായി മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പറായ നവാസ് നൈനാൻ്റെ പരാതി പ്രകാരമാണ് ഇവർക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം […]

National

യെസ് ബാങ്ക് സഹസ്ഥാപന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി

സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു. രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്. രണ്ടു കോടി […]

Kerala

സർവകക്ഷി യോഗം പ്രഹസനം; യോഗം ബഹിഷ്കരിച്ച് ബിജെപി

പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി. സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. പോപ്പുലര്‍ […]

National

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]

National

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര […]