ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും. സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള […]
Tag: BJP
മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ എത്തുന്ന വഴിയിലാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്. വലിയ സുരക്ഷ ഉണ്ടായിരുന്നു, അത് ഭേദിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഉടൻ അവരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടർന്ന് പൊലീസും നാട്ടുകാരുമായി വാക്കുതർക്കമായി. കെ.ജി.ഒ.എ സമ്മേളനത്തില്‍ […]
ദീർഘകാലം ഭരിച്ചവർ എന്ത് ചെയ്തു? ബിജെപി പാവപ്പെട്ടവർക്കൊപ്പം; മോദി
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണമായി അവഗണിച്ചു. ബിജെപി എക്കാലവും പാവപ്പെട്ടവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ അഹമ്മദാബാദ് സന്ദർശനം തുടരുകയാണ്. “വോട്ടിന് വേണ്ടിയോ, തെരഞ്ഞെടുപ്പ് ജയത്തിനോ വേണ്ടിയല്ല ബിജെപി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ്. ദീര്ഘകാലം രാജ്യം ഭരിച്ചവർ ആദിവാസി മേഖലകളുടെ വികസനത്തിന് താൽപര്യം കാണിച്ചിരുന്നില്ല. കഠിനാധ്വാനം നടത്താനുള്ള മടിയാണ് ഇതിന് കാരണം.” ഖുദ്‌വേലിൽ […]
‘ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാർ, അധമരാഷ്ട്രീയം വാഴില്ല’; കോടിയേരി
സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാന്‍ ശ്രമമെന്നും കോടിയേരി ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും […]
‘മതഭ്രാന്ത് അനുവദിക്കരുത്’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ താലിബാന്റെ പ്രതികരണം
ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ഭരണകൂടം. ഇത്തരം മതഭ്രാന്ത് അനുവദിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും മതത്തെ പരിഹസിക്കരുതെന്നും താലിബാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്റെ പ്രതികരണം. (taliban response bjp leader remark on prophet) പ്രവാചകനെതിരായ പരാമര്‍ശത്തെ അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്ലാമിനെ അപമാനിക്കാന്‍ മതഭ്രാന്തരെ അനുവദിക്കരുതെന്നും താലിബാന്‍ വ്യക്തമാക്കി. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 14 രാജ്യങ്ങള്‍ പരാമര്‍ശത്തെ […]
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിനിടെ മാധ്യമ ഉടമസുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രംഗത്തുവന്നു. രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഇരുപാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. റിസോര്‍ട്ടുകളിലേക്ക് […]
പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത
ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത പറഞ്ഞു. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാൻ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. […]
52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്
52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിൽ ബിജെപി നേതാവിനെതിരെ കേസ്. മുംബൈ പൊലീസിൻ്റെ എക്കണോമിക് ഒഫൻസസ് വിങ് ആണ് ബിജെപി നേതാവ് മോഹിത് കംബോജിനെനെതിരെ കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുടെ പരാതിയ്ക്ക് പിന്നാലെയാണ് കേസ്. ഒരു കമ്പനിയുടെ മൂന്ന് ഡയറക്ടർമാരിൽ ഒരാളായ കംബോജ് 52 കോടി രൂപ വായ്പ എടുത്തിട്ട് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പരാതി. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് മോഹിത് ആരോപിച്ചു. നേരത്തെ ഒത്തുതീർപ്പാക്കിയ സംഭവമാണ് ഇതെന്നും തന്നെ ഭയപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്ക് […]
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും
ബിജെപി ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ 75 മണിക്കൂർ ജനസമ്പർക്ക പരിപാടി ഇന്ന് ആരംഭിക്കും. മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുക, സർക്കാർ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണം എന്നിവയും പരിപാടിയുടെ ഭാഗമാകും. സംസ്ഥാനത്തെ ബിജെപി എംപിമാരും എംഎൽഎമാരും ഭാരവാഹികളും നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 14ന് അവസാനിക്കും.
‘പി ടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല’, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്ന് സുരേഷ് ഗോപി
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനെ തെരഞ്ഞെടുത്താൽ മണ്ഡലത്തിൽ ഒപ്പം പ്രവർത്തിക്കാൻ താനുമുണ്ടാകുമെന്നും സുരേഷ് ഗോപി. പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ലെന്നും, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോർജിന് ബിജെപി പിന്തുണ നൽകുന്നത് സംബന്ധിച്ച് കെ സുരേന്ദ്രനോട് ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്ത്യൻ കോൺക്രികേഷന്റെ കോൺക്ലെവ് ഡൽഹിയിൽ നടക്കും. ഒരു മുഖ്യമന്ത്രിയും വിചാരിച്ചാൽ തടയാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് […]












