ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക. ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ […]
Tag: barcelona
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്കെല്ലാം ജയം
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്ക് ജയം. ബാഴ്സയും യുവന്റസും ചെല്‍സിയും ഏകപക്ഷീയമായി എതിര് ടീമുകളെ തകര്‍ത്തപ്പോള്‍ കരുത്തരുടെ മത്സരത്തില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്പിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടും ലാസിയോയും തമ്മിൽ നടന്ന പോരാട്ടം സമനിലയിൽ കലാശിച്ചു ലീഗിലെ ഒരുവിധം വമ്പന്മാരെല്ലാം ബൂട്ട് കെട്ടിയ മത്സരങ്ങളായിരുന്നു ഇന്ന് നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നെയ്മറിന്റെ ഇരട്ടഗോൾ മികവിലാണ് പി.എസ്.ജിയുടെ ജയം. ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ചുവപ്പ് […]
മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി
ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു ഫുട്ബോൾ മൈതാനങ്ങളിൽ ചാവേറുകളെ പോലെ ചിലരുണ്ട്, ചത്താലും വിടില്ലെന്ന് പറഞ്ഞ് എതിരാളികളെ തടഞ്ഞ് നിർത്തുന്നവർ. ആ ശ്രേണിയിലാണ് മഷറാനോയുടെ സ്ഥാനം. അനേകായിരം അർജന്റീനന്‍ ആരാധകരുടെ വീരപുരുഷനായിരുന്നു അയാൾ. ലോക കായിക പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ അനേകം നിമിഷങ്ങള്‍ നല്കി മഷറാനോ മൈതാനം വിടുകയാണ്. ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ […]
ബാഴ്സയുടെ സമീപനങ്ങള്‍ തന്നെ കരയിച്ചതായി സുവാരസ്
ബാഴ്സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു ബാഴ്സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ കരയിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍. “കുടുംബത്തിന് എന്നെ സന്തോഷത്തോടെ കാണണമായിരുന്നു. ബാഴ്സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. […]
ബാഴ്സക്കെതിരെ വീണ്ടും മെസി; “സുവാരസിനെ വലിച്ചെറിഞ്ഞു”
സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത് ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല്‍ മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്. ““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം […]
“വേറെ വഴിയില്ല…” ബാഴ്സലോണയില്‍ തുടരുമെന്ന് മെസി
അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ തുടരും. മെസി ബാഴ്സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ”ബാഴ്സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്നങ്ങൾ കാരണം ക്ലബ് വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെൻറ് ദുരന്തമാണ്” – അന്താരാഷ്ട്ര ഫുട്ബാൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. […]
കോവിഡിനെയും തോല്‍പ്പിച്ച് മെസി
ക്ലബ്ബ് വിടാന്‍ താല്പര്യം അറിയിച്ച് മെസി തന്നെ ബാഴ്സലോണ മാനേജ്മെന്റിന് ഫാക്സ് അയിച്ചിരുന്നു ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസി. മെസി ബാഴ്സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്പില് നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി ലീവ്സ് ബാഴ്സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ […]
ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ചക്കില്ല; മെസി ഉറച്ച് തന്നെ?
മെസി ക്ലബ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്നുമാണ് ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്ത ലിയോണല്‍ മെസി ബാഴ്സ വിടാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ ഫുട്ബോള്‍ ലോകം സ്പെയിനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ലോക സൂപ്പര്‍ താരം മെസിയെ പിന്തിരിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ക്ലബ്. എന്നാല്‍ ബാഴ്സ പ്രസിഡന്റ് ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മെസി വിസമ്മതിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അവധി കഴിഞ്ഞ് മെസി തിരിച്ച് ബാഴ്സയിലെത്തിയിട്ടുണ്ട്. ഉടനെ ബെര്‍ത്തോമേയുമായി കൂടിക്കാഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബെര്ത്തോമേയുടെ ആവശ്യം […]
മെസി സിറ്റിയിലേക്കു തന്നെ? പിതാവ് മാഞ്ചസ്റ്ററിൽ, ട്രാൻസ്ഫർ സാധ്യത ശക്തമാകുന്നു
രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ചർച്ചയെന്നും സൂപ്പര്‍ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ ബാഴ്സലോണ മാനേജ്മെന്റിന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയ സൂപ്പർ താരം ലയണൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനുള്ള സാധ്യത ശക്തമാകുന്നു. താരത്തിന്റെ അഭ്യർത്ഥന സംബന്ധിച്ച് ബാഴ്സലോണ ഉന്നതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററിൽ എത്തിയെന്നും സിറ്റി മാനേജ്മെന്റുമായി ചർച്ച നടത്തിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Lionel Messi's father […]
ബാഴ്സലോണ വിടാന്‍ മെസി; കാറ്റലോണിയന്‍ തെരുവിൽ പ്രതിഷേധ തീ
മെസിയെ വേണം ക്ലബ് പ്രസിഡൻറ് ബര്‍തേമ്യൂ വേണ്ട’ എന്നാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്. സൂപ്പർതാരം ലയണൽ മെസ്സി ക്ലബ് വിടുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ന്യൂക്കാമ്പ് സ്റ്റേഡിയത്തിന് മുമ്പിൽ പ്രതിഷേധവുമായി ആരാധകർ. ബാഴ്സലോണ പ്രസിഡൻറ് ജോസഫ് മരിയ ബര്തേമ്യൂവിൻെറ രാജി ആവശ്യപ്പെട്ട് മെസിയുടെ ജഴ്സി ഉയർത്തിക്കാണിച്ചുമാണ് പ്രതിഷേധകർ ഒത്തുചേർന്നത്. വാർത്ത പുറത്തുവന്ന ഉടനെ തന്നെ രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരുന്നുണ്ട്. ‘മെസിയെ വേണം ക്ലബ് പ്രസിഡൻറ് ബര്‍തേമ്യൂ വേണ്ട’ എന്നാണ് പ്രതിഷേധത്തിൽ പ്രധാനമായും […]