സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. […]
Tag: Ayodhya
ശ്രീരാമജന്മഭൂമി ട്രസ്റ്റിനെതിരേ സന്ന്യാസിമാര്‍, ഇന്ന് അടിയന്തിര യോഗം
അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസിസമൂഹത്തിൽനിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാൽ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റിൽനിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ […]