National

‘ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കി’; അയോധ്യ വിധിക്ക് നന്ദി പറഞ്ഞ് മോദി

ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും മോദി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭരണഘടന നിലവിൽ വന്നതിന് ശേഷവും രാമന്റെ അസ്തിത്വത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമാനുസൃതമായി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു…”- പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം, […]

Uncategorized

10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന […]

National

അയോധ്യ ക്ഷേത്ര പരിസരത്തുള്ള മദ്യവില്‍പ്പന നിരോധിച്ചു; മഥുരയില്‍ മദ്യത്തിന് പകരം പാല്‍ വില്‍ക്കാം

അയോധ്യയിലെയും മധുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവില്‍ പറഞ്ഞു. അയോധ്യയില്‍ നിലവിലുള്ള മദ്യശാലകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദുചെയ്തു. ജൂണ്‍ 1 മുതല്‍ ഇതുസംബന്ധിച്ച ഉത്തരവ് നിലവില്‍ വരികയാണ്. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ […]

Kerala

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പ്, അവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്: വി ടി ബല്‍റാം

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അയോധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാങ്ങുകയും അവര്‍ അഞ്ച് മിനിട്ടിനുള്ളില്‍ രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി 18.5 കോടിക്ക് മറിച്ച് വില്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് വി ടി ബല്‍റാം പരാമര്‍ശിച്ചത്. രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകള്‍. ട്രസ്റ്റിന്‍റെ […]

India National

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് […]

India National

അയോധ്യയിൽ പള്ളി നിർമ്മാണത്തിന് റിപ്പബ്ലിക് ദിനത്തിൽ ആരംഭം

അയോധ്യയിലെ മസ്ജിദ് നിർമാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാ​ഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്ത്തലും നടക്കും. അയോധ്യയില് രാമക്ഷേ​ത്രനിര്മാണം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിലാണ് അയോധ്യയിൽ തന്നെ ഒരു മസ്ജിദ് നിർമാണത്തിന് ഉത്തരവിട്ടത്. രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇൻഡോ-ഇസ്ലാമിക്-കൾച്ചറൽ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം. ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. “പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷതൈകൾക്കായി […]

India National

ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ്

ലഖ്‌നൗ: നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതോടെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് […]

Cricket Sports

അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ

അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]

India

203 ഏക്കർ; സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത് പച്ചക്കറി മിശ്രിതം; ഇത് ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം

ദശകങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യ പടിയായുള്ള ഭൂമിപൂജ നടന്നു കഴിഞ്ഞു. മൂന്ന് വർഷത്തിനകം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രം അയോധ്യയിൽ ഉയരും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം ഏതാണെന്ന് അറിയുമോ ? ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്നു മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ആരാധനാലയവും ഈ ക്ഷേത്രം തന്നെയാണ്….പേര് അംഗോർ വാത്. 12-ാം നൂറ്റാണ്ടിലാണ് അംഗോർ വാത് പണികഴിപ്പിച്ചത്. കമ്പോഡിയയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1992ൽ യുനെസ്‌കോയുടെ പൈതൃക […]

India National

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്

1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും. […]