ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup) തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ […]
Tag: australia
അനായാസം ഓസ്ട്രേലിയ; ജയം 8 വിക്കറ്റിന്
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ. 9 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റൺസ് വിജയലക്ഷ്യം 6.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 20 പന്തുകളിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. (australia won bangladesh t20) കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയിൽ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം […]
കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ
കൊവാക്‌സിന് ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. ( Australia recognizes covaxin ) ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഈ വാക്‌സിൻ സ്വീകരിച്ചവർ ഓസ്‌ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു. നേരത്തെ […]
ടി20 ലോകകപ്പ്: അനായാസം ഓസീസ്; സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് തോൽവി
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തിൽ 65 റൺസെടുത്ത വാർണറാണ് ഓസീസിൻറെ ടോപ് സ്കോറർ. ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാർണറും […]
ടി-20 ലോകകപ്പ്: സൂപ്പർ 12 ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും രണ്ടാം മത്സരം ദുബായിലും നടക്കും. (t20 australia south africa) ഓപ്പണർമാരുടെ ഫോമാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്. ന്യൂസീലൻഡിനും ഇന്ത്യക്കുമെതിരെ നടന്ന സന്നാഹമത്സരങ്ങളിൽ വാർണറും ഫിഞ്ചും പരാജയപ്പെട്ടു. 0, 1 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോറുകൾ. ഫിഞ്ച് അല്പം കൂടി ഭേദമാണ്. 24, […]
കോവിഷീൽഡ് എടുത്ത യാത്രക്കാർക്ക് പ്രവേശനാനുമതി നൽകി ഓസ്‌ട്രേലിയ
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ( Australia allow covishield vaccinators ) അതേസമയം, ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. […]
മൂന്നാം ടി-20യിലും ഓസ്ട്രേലിയക്ക് പരാജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന് ചരിത്ര നേട്ടം
ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ 10 റൺസിന് ഓസീസിനെ കീഴടക്കിയ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. 128 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ […]
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക്
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്. അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ഇന്ത്യയില്‍. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. […]
ആര്‍.എസ്.എസും, വി.എച്ച്.പിയും നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍
കാന്‍ബെറ: തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയം സേവക സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനേയും ഓസ്ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രഹിന്ദുത്വ വാദികള്‍ ഓസ്ട്രേലിയിയില്‍ സിഖ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ സ്റ്റേറ്റ് അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാറിന്‍റെ കണ്ണില്‍ പെട്ടിട്ടുണ്ടോയെന്നും അവരെ എന്താണു ചെയ്യാന്‍ ഉദേശിക്കുന്നതെന്നും ഡേവിഡ് അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെ രാജ്യത്തെ സിഖുകാര്‍ക്കെതിരേ തീവ്രഹിന്ദുക്കളുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയതെന്നും […]
ഇന്ത്യക്ക് ദയനീയ തോല്‍വി
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 36 എന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമായി നാണംകെട്ട ടീം ഇന്ത്യക്ക് ഓസീസിനെ പിടിച്ചുകെട്ടാനായില്ല. ഫലം കംഗാരുപ്പടക്ക് എട്ടു വിക്കറ്റിന്‍റെ ഗംഭീര വിജയം. ടോസിന്‍റെ ആനുകൂല്യത്തില്‍ അഡ്‍ലെയ്ഡില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് ഓപ്പണര്‍ പൃഥ്വി ഷാ കൂടാരം കയറിയത് തന്നെ ഇന്ത്യക്കുള്ള സൂചനയായിരുന്നു. പക്ഷേ പുജാരയും നായകന്‍ കൊഹ്‍ലിയും രഹാനെയും […]