ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ടീമിൻ്റെ വിജയശില്പിയായ ഗ്ലെൻ മാക്സ്‌വൽ നാട്ടിലേക്ക് മടങ്ങിയത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, മാക്സ്‌വെല്ലിൻ്റെ മടക്കം ഇന്ത്യക്ക് ആശ്വാസവുമാണ്. അവസാന രണ്ട് ടി-20കൾക്കായി ടീമിലെത്തിയ […]
Tag: australia
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും. യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന […]
മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്‌ട്രേലിയ; ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു.(Australian stamp in honour of mammootty) ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ […]
ലബുഷെയ്നും ടിം ഡേവിഡുമില്ല, വാർണർ ടീമിൽ; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് […]
ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും
ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന, ടി-20 പരമ്പരയിലാണ് ബ്രെവിസ് ഇടം പിടിച്ചത്. ബേബി എബി എന്ന് വിളിപ്പേരുള്ള ബ്രെവിസ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ബ്രെവിസ് അന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ബ്രെവിസിനൊപ്പം മാത്യു ബ്രീറ്റ്സ്കെ, ഡൊണോവൻ ഫെരേര എന്നിവർ […]
‘സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം’: മലയാളി താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത്
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കരിവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. ഈ വരുന്ന ലോകകപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു. കേരളത്തിലെ യുവ ഫാസ്റ്റ് ബൗളർമാർക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെൻ മഗ്രാത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യ, […]
ആ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടം; സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞിരുന്നത്. തീരത്തടിഞ്ഞതി ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് പിഎസ്എല്‍വിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു […]
സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സംഭവം മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ
ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit) വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. […]
കമ്മിൻസ് കളിക്കില്ല; ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്‌മിത്ത് തന്നെ നയിക്കും
ഇന്ത്യക്കെതിരായ ഏകദിന ടീമിനെ സ്റ്റീവ് സ്‌മിത്ത് നയിക്കും. അമ്മ മരിച്ചതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഏകദിന പരമ്പരയിലുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് സ്‌മിത്ത് പരിമിത ഓവർ പരമ്പരയിലും ടീമിനെ നയിക്കുക. അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സ്‌മിത്താണ് ഓസീസിനെ നയിച്ചത്. സ്‌മിത്തിനു കീഴിൽ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ സമനില പിടിച്ചു. അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചതിനാൽ കമ്മിൻസ് രണ്ടാം ടെസ്റ്റിനു ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് അമ്മ മരിച്ചു. ഇതോടെ അവസാന രണ്ട് […]
അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില
ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. (ahmedabad test india australia) വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു […]