2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് […]
Tag: America
ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതിഷേധവുമായി യു.എസിലെ ഇന്ത്യൻ വംശജർ
നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ സ്ഥാപിച്ചതാണ് ഈ പ്രതിമ. അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. തകർന്ന പ്രതിമയുടെ ഭാഗങ്ങൾ […]
അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു
അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തന്റെ മുഖ്യ അധ്യക്ഷ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ, കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനെ പരാമർശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡൻ പറഞ്ഞത്. “രാജ്യം നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിൽ വെച്ച് ഞാൻ വ്യക്തമാക്കിയിരുന്നു.” ബൈഡൻ പറഞ്ഞു. വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും […]
ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്
അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ […]
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്. 1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് യുഎസും […]
അമേരിക്കയുമായുള്ള ബന്ധം ദൃഢമായി തുടരുമെന്ന് സൗദി മന്ത്രി
എത് പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെ നിന്നതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. ഡെമോക്രാറ്റ്സോ റിപ്പബ്ലിക്കൻസോ മാറി മാറി വന്നാലും ഉലയാത്തതാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം. ജ20 ഉച്ചകോടി ഒരുക്കങ്ങൾക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകകായിരുന്നു അദ്ദേഹം. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു സൗദി മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. റിയാദിലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി കിങ് അബ്ദുള്ള സെന്റർ പെട്രോളിയം സ്റ്റഡീസ് ആന്റ് റിസേർച്ച് സെന്ററിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് […]
വരുന്നു കോവിഡ് പരിശോധന സ്വയം നടത്താന്‍ കിറ്റ്; ഫലം 30 മിനിറ്റിനുള്ളില്‍
സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്ന കിറ്റിന് അമേരിക്ക അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് കിറ്റിന് അനുമതി നല്‍കിയത്. 30 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത. ലുസിറ ഹെല്‍ത്ത് ആണ് കിറ്റ് വികസിപ്പിച്ചത്. മൂക്കില്‍ നിന്നും സ്വയം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ കഴിയും വിധത്തിലാണ് കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 14 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിശേധന നടത്താമെന്നും യുഎസ് ഫുഡ് ആന്‍റ് […]
തുടർനീക്കങ്ങള്‍ സജീവമാക്കി ജോബൈഡന്‍
അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കി. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു. അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. കോവിഡ് […]
സ്ത്രീകളെ ലൈംഗിക അടിമകളാക്കി ചൂഷണം: സ്വയം പ്രഖ്യാപിത ഗുരുവിന് 120 വര്‍ഷം തടവുശിക്ഷ
അമേരിക്കയില്‍ സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവുശിക്ഷ. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്തതിനാണ് ന്യൂയോര്‍ക്കിലെ ജഡ്ജി ശിക്ഷ വിധിച്ചത്. 60 വയസ്സുകാരനായ കെയ്ത് റാനിയേർ ആണ് ആ സ്വയം പ്രഖ്യാപിത ഗുരു. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍ ഗ്രൂപ്പിന്‍റെ മറവിലാണ് റാനിയേര്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഫീസായി വാങ്ങിയിരുന്നത്. ഈ കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും റാനിയേര്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് […]
ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്. ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. […]