Uncategorized

ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടു: സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം

ആലപ്പുഴ രൺജീത് കൊലപതാക കേസിൽ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വിടാൻ പ്രതികൾക്ക് മറ്റിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആരുടെ സഹായത്തിലാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി വ്യക്തമാക്കി. കൊലപാതകം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് കൊലപാതകത്തിലും […]

Kerala

സമാധാനം നിലനിർത്തണം; ആലപ്പുഴയിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: സജി ചെറിയാൻ

ആലപ്പുഴയിൽ സമാധാനം നിലനിർത്താൻ സർവകക്ഷി സമാധാന യോഗത്തിൽ ആഹ്വാനം. കൊലപാതകങ്ങളുടെ പേരിൽ ഇനി അനിഷ്ഠ് സംഭവം ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. വയലാറിലെ കൊലപാതകത്തിന്റെ തുടർച്ചയാണോ ഷാനിന്റെ കൊലപാതകമെന്ന് അന്വേഷിക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സമാധാനം നിലനിർത്താൻ എല്ലാ കക്ഷികളും പ്രാദേശിക ക്യാമ്പെയിൻ നടത്തണം. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും സഹകരിക്കുമെന്ന് ഉറപ്പു നൽകിയതായി മന്ത്രി […]

Uncategorized

ഇരട്ടക്കൊലപാതകം; അന്വേഷണത്തിൽ നല്ല പുരോഗതി, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിൽ; വിജയ് സാഖറെ

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു. പ്രധാനമായും […]

Kerala

പുലിമുട്ട് നിർമ്മാണം; 89 കോടി രൂപ അനുവധിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി രൂപയും അനുവധിച്ചു. ചേര്‍ത്തല ഒറ്റമശ്ശേരിയിലും, കാട്ടൂര്‍ പൊള്ളേത്തൈയിലെ അറയ്ക്കല്‍ പൊഴിക്കും വാഴക്കൂട്ടം പൊഴിക്കും ഇടയിലും അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം വളഞ്ഞവഴിയിലും ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വട്ടച്ചാലിലെ നെല്ലിക്കലും പുലിമുട്ട് നിര്‍മിക്കാനാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. 16.28 കോടി, 19.27 […]

Kerala

കായംകുളം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; എം.ലിജു സ്ഥാനാർഥിയായേക്കും

കായംകുളം നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കോണ്‍ഗ്രസ്. സിറ്റിംഗ് എം.എല്‍.എ യു.പ്രതിഭക്കെതിരെ പാർട്ടിക്കുള്ളിലുള്ള വിയോജിപ്പ് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട എം.ലിജു വീണ്ടും സ്ഥാനാർഥിയായേക്കും. 2001ല്‍ ജി. സുധാകരനെ പരാജയപ്പെടുത്തിയ എം.എം ഹസനാണ് കായംകുളത്ത് നിന്നും അവസാനമായി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം സി.പി.എമ്മിനൊപ്പം. രണ്ടുതവണ തുടര്‍ച്ചയായി സി.കെ സദാശിവന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തവണ ലിജുവിനെ തോല്‍പ്പിച്ച് യു. പ്രതിഭയാണ് ജയിച്ചത്. എന്നാല്‍ കായംകുളം […]

Kerala

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഈ മാസം 28ന്; പ്രധാനമന്ത്രി എത്തില്ല

ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആരാഞ്ഞ് ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഇതിനുള്ള മറുപടിയിലാണ് എത്താന്‍ പ്രധാനമന്ത്രിക്ക് അസൌകര്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ബൈപ്പാസ് തുറക്കാന്‍ തീരുമാനിച്ചത് 6.8 കിലോമീറ്റര്‍ ആണ് ബൈപ്പാസിന്‍റെ ദൈര്‍ഘ്യം. […]

Kerala

ആലപ്പുഴയിൽ പരസ്യ പ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.എം പുറത്താക്കി

ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നഗരസഭാ അധ്യക്ഷയായി സുധാകരന്‍ പക്ഷത്തുള്ള സൗമ്യാ രാജിനെ കൊണ്ടുവന്നതിനെതിരെയായിരുന്നു പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഐസക്-സുധാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത ജില്ലയില്‍ രൂക്ഷമാവുകയാണ്. പാര്‍ട്ടിയില്‍ സീനിയറായ നെഹ്റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ജയമ്മയെ തഴഞ്ഞ് ഇരവുകാട് കൌണ്‍സിലര്‍ സൗമ്യ രാജുവിനെ അധ്യക്ഷയാക്കിയതിലായിരുന്നു പ്രതിഷേധം. തോമസ് ഐസക് പക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ […]

Kerala

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴയില്‍ പ്രതിഷേധം; ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ പ്രതിഷേധം. ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ആലപ്പുഴയില്‍ തീരുമാനം മാറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രകടനം മര്യാദകേടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു വിഭാഗം പ്രകടനം നടത്തിയതുകൊണ്ട് തീരുമാനം മാറ്റാനാകില്ലെന്നും ആര്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം

ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ‌പുന്നപ്ര സ്വദേശി രാജന്‍ , ചേർത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്. മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയ യും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കണ്ണൂരില്‍ മുഹമ്മദ് […]

Kerala

കൊവിഡ് വ്യാപന ആശങ്കയിൽ ആലപ്പുഴ; വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി

ആലപ്പുഴയെ ആശങ്കയിലാഴ്ത്തി പ്രതിദിനം വർധിച്ചു വരുന്ന കൊവിഡ് കണക്ക്. ഓണം എത്താറായതോടെ നഗരത്തിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിനു വഴിവെക്കുമെന്ന ആശങ്ക ഉയർന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക മാർഗ നിർദേശം നൽകാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. തുമ്പോളി, കടക്കരപ്പള്ളി, ആലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലാണ് ആശങ്ക നിലനിൽക്കുന്നത്. തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കണ്ടെൻയ്ൻമെന്റ് സോണിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. 13 ഫസ്റ്റ് ലൈൻ […]