National

യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. about:blank എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.

Gulf

‘കേരളത്തിലേക്ക് പറക്കാൻ മടി’; യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു

കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസാണ് വെട്ടിച്ചുരുക്കുന്നത്. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കിയാണ് കുറച്ചത്.എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, […]

National

യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ സസ്പെൻഡ് ചെയ്യുകയും എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 2022 നവംബർ 26-ന് ശങ്കര് മിശ്ര എന്നയാൾ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചുവെന്നതാണ് കേസ്. സംഭവസമയത്ത് […]

National

എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സഹയാത്രികൻ

എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണം. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയെന്നും ആരോപണം. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി […]

Kerala

തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം വൈകുന്നു

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ വൈകുമെന്നാണ് അറിയിപ്പ്. വിമാനം വൈകുന്നത് സാങ്കേതിക പ്രശ്‌നം മൂലമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Kerala

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം, പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാർ പ്രതിഷേധിക്കുകയും, എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായും യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം […]

National

ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ

ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ. ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് യോഗ്യതാ പ്രായം 55ൽ നിന്ന് 40 ആയി കുറച്ചത്. ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാർക്ക് കമ്പനി ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീൽ, വിസ്താര എന്നിവയിൽ ജോലി ചെയ്തിട്ടുള്ള സീനിയർ, മിഡിൽ ലെവൽ എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എയർലൈനിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ മാനേജ്മെൻ്റിൻ്റെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. […]

Gulf

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി. ശേഷം യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

India National

എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റു

എയർ ഇന്ത്യ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ച് ടാറ്റ. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് അനുമതി നൽകി. കൂടാതെ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഇടംനേടും. വ്യോമയാന മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറെയും സിഇഒയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസാണ് ചന്ദ്രശേഖരന്റെ നിയമന തീരുമാനം കൈക്കൊണ്ടത്. ജനുവരിയിൽ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം, എയർലൈൻസിനെ […]

India

എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും

സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ, പറക്കലിന് […]