Kerala

കാസർഗോഡ് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Kerala

ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ ബസിലിടിച്ച് തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരി തിരൂർ പൂക്കയിൽ സ്വദേശിനി ലൈലയാണ് (55) മരിച്ചത്. തിരൂർ നടുവിലങ്ങാടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്കിനെ വെട്ടിക്കുന്നതിനിടയിൽ ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Kerala

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ടാങ്കറിൽ നിന്നുള്ള പെട്രോൾ ചോർച്ച പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. ടാങ്കർ ലോറിയിൽ 12000 ലിറ്റർ പെട്രോൾ ആണ് ഉണ്ടായിരുന്നത്.

Kerala

വടക്കഞ്ചേരി വാഹനാപകടം; ഇന്ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും

വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. (wadakkanchery accident investigation report) അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള അന്വേഷണപുരോഗതിയുമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ […]

Kerala

നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35 )മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി […]

Kerala World

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.

Kerala

വടക്കഞ്ചേരി അപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി […]

Kerala Uncategorized

വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ

വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര […]

Kerala

വടക്കാഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പാലക്കാട് വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ […]

Kerala

ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്ക്

ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക്ക് പരുക്കേറ്റു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടുകാവിലും വാഹനാപകടം നടന്നിരുന്നു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ […]