India

വീര സൈനികർക്ക് സല്യൂട്ട്; പരേഡ് ഗ്രൗണ്ടിൽ പൊതുദർശനം തുടങ്ങി

കൂനൂർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പൊതുദർശനം തുടങ്ങി. ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെൻറ് സെന്ററിലാണ് പൊതുദർശനം. തമിഴ്‌നാട് മുഖ്യമന്ത്രിയും ഗവർണറും ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അതേസമയം രാവിലെ 11 ന് ലോക്സഭയിലും 11.30 രാജ്യസഭയിലും പ്രസ്‌താവന നടത്തും. അതേസമയം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ […]

Kerala

സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍

മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിയെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമ്മീഷണർ പറഞ്ഞു. ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് […]

Kerala

കൊച്ചിയിൽ മോഡലുകളുടെ മരണം; ദുരൂഹതയെന്ന് പൊലീസ്; ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഹോട്ടലിൽ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങൾ വച്ച് പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് അറിയിച്ചു. ( kochi models death mystery ) ഡി.ജെ പാർട്ടിയിൽ ഏകദേശം 20 പേർ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതർ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബർ 31, നവംബർ […]

Kerala

വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനാണ് പരിശോധന. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നീക്കം. (models death accident cctv) ഫോർട്ട് കൊച്ചിയിലെ ക്ലബ് 18 എന്ന ഹോട്ടലിൽ നടന്ന പാർട്ടിക്ക് ശേഷം മടങ്ങുമ്പോഴാണ് വാഹനാപകടമുണ്ടായി ഇവർ മരണപ്പെടുന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് […]

Kerala

ചങ്ങനാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. ചങ്ങനാശ്ശേരി പാലത്ര ബൈപാസിന് സമീപം മോർക്കുളങ്ങരയിൽ വൈകിട്ടോടെയാണ് അപകടം. ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സേതുനാഥ് ഓടിച്ച യൂണികോൺ ബൈക്കിന് പിന്നിൽ ശരത് ഓടിച്ച ഡ്യൂക്ക് ഇടിക്കുകയായിരുന്നു. മുരുകൻ ആചാരിയും സേതുനാഥും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശരത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Kerala

‘ഞാന്‍ മാത്രമല്ല, അവരും കൂടെ പറഞ്ഞിട്ടാ തട്ടിയത്…!’ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് നേടാന്‍ മനപൂര്‍വം ആക്സിഡന്‍റ്

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഹിറ്റാകാന്‍ വേണ്ടി ബൈക്ക് യാത്രികരെ മനപൂർവ്വം വാഹനമിടിപ്പിച്ച യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി യുവാക്കള്‍ ആക്സിഡന്‍റ് സൃഷ്ടിച്ചത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ യുവാക്കള്‍ തന്നെ നവമാധ്യമങ്ങളില്‍ ഹിറ്റ് ലഭിക്കാന്‍ വേണ്ടി ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. ആക്സിഡന്‍റ് ഉണ്ടാക്കുന്നതിന് മുമ്പുള്ള വീഡിയോ ഉള്‍പ്പടെയാണ് യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ ജഗദീഷിന്‍റെ ക്യാരക്ടര്‍ അഭിനയിച്ച ഒരു രംഗത്തിന്‍റെ ഓഡിയോ ഉപയോഗിച്ചു […]

India National

യാത്രക്കാര്‍ക്ക് സെല്‍ഫി പ്രേമം; അടല്‍ തുരങ്കത്തില്‍ 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചത് 3 അപകടങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കമെന്ന് അവകാശപ്പെടുന്ന ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി ഒക്ടോബര്‍ 3നാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്‍വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം. പുതുമോടി കണ്ട് തുരങ്കം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ അതിനൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനം ചെയ്ത് 3 ദിവസങ്ങള്‍ക്കുള്ളില്‍ 3 അപകടങ്ങള്‍ക്കാണ് തുരങ്കം സാക്ഷിയായത്. തുരങ്കം തുറന്നതിന് ശേഷം അശ്രദ്ധമായ ഡ്രൈവിംഗ്,ട്രാഫിക് നിയമലംഘനം എന്നിവ […]

India Kerala

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തില്‍ മൂന്ന് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളില്‍ മൂന്ന് പേരാണ് മരിച്ചത്. ഷബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

India Kerala

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് ആറു മരണം

കൊല്ലം ആയൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം. തിരുവല്ല കവിയൂര്‍ സ്വദേശികളാണ് മരിച്ചവര്‍. കൊല്ലം ആയൂരിലെ എം.സി റോഡിലാണ് അപകടം. ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേ ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍വശത്തുനിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്ന് സ്ത്രീകളും 2 കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് […]