പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യയെ തേടി അബുദാബിയിൽ നിന്നൊരു ഫോൺ കോൾ. അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരമായിരുന്നു അത്. തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു. നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ […]
Tag: Abudabi
എം എ യൂസഫലിക്ക് അബൂദബി ഉന്നത സിവിലിയൻ പുരസ്കാരം
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി പറഞ്ഞു. […]
അബൂദബിയിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ
അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം […]
രോഗികളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റാന്‍ അബൂദബി പൊലീസിന്‍റെ ഐസൊലേഷൻ ക്യാപ്സൂൾ
അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു. രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും വൈമാനികർക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവർത്തിക്കാം എന്നാണ് ഈ ഐസൊലേഷൻ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് മേജർ അലി സെയ്ഫ് ആൽ ദൊഹൂരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ […]