Events & Cultural Programmes Switzerland Malayalee News

കേരളപിറവി 2026: ഐക്യകേരളപ്പിറവി ആഘോഷത്തിന് വേൾഡ് മലയാളി കൗൺസിൽ ഒരുങ്ങുന്നു

ഐക്യകേരളത്തിന്റെ ജന്മദിനം ആഘോഷമാക്കാൻ വേൾഡ് മലയാളി കൗൺസിൽ വീണ്ടും ഒരുങ്ങുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകളിലും നൊമ്പരങ്ങളിലുമെല്ലാം നാടിന്റെ സംസ്കാരവും ഓർമ്മകളും ചേർത്തുപിടിക്കാൻ മലയാളികൾക്ക് അവസരമൊരുക്കുകയാണ് ഈ ആഘോഷം.

നവംബർ 7ന് റാഫ്‌സിൽ നടക്കുന്ന കലാസന്ധ്യയിൽ 110 കലാപ്രതിഭകൾ നൃത്ത-നൃത്യാവിഷ്‌കാരങ്ങളുമായി വേദിയിലെത്തും. വിശ്വാസങ്ങളും മിത്തുകളും കേരളത്തിന്റെ പൈതൃകവും കലയും സമന്വയിപ്പിക്കുന്ന വർണാഭമായ സർഗോത്സവമായിരിക്കും പരിപാടി.

പിന്നണി ഗായകരായ അൻവർ, അഭിജിത്, ക്രിസ്റ്റകല, അപർണ എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക് സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും. കളഭത്തിന്റെയും ചെമ്പകമൊട്ടിന്റെയും നിലവിളക്കിന്റെയും മഴയുടെയും മകരക്കാറ്റിന്റെയും പുതുമണ്ണിന്റെയും മണമുള്ള കേരളത്തെ ഓർമ്മകളിലേക്ക് തിരികെയെത്തിക്കാനാണ് ആഘോഷം ലക്ഷ്യമിടുന്നത്.

നാടും വീടും മണ്ണും വിട്ട് പ്രവാസജീവിതത്തിലേക്ക് എത്തിയ എല്ലാ മലയാളികളെയും ഈ സ്നേഹസംഗമത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ സ്വാഗതം ചെയ്യുന്നു.

എന്റെ മലയാളം… ശ്രേഷ്ഠ മലയാളം!

ടിക്കറ്റ്, ഭക്ഷണം ബുക്കിങ്ങിന്: wmcswiss.com/kp2026