സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,05,560 രൂപയയും ഗ്രാമിന് ഇന്ന് 13,195 രൂപയായും തുടരുകയാണ്. (gold rate unchanged in kerala october 29)
തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം സ്വര്‍ണം പയ്യെ തിരിച്ചുകയറുന്നതായിരുന്നു രണ്ട് ദിവസമായുള്ള ട്രെന്‍ഡ്. രണ്ട് ദിവസങ്ങള്‍ കൊണ്ട് പവന് അഞ്ഞൂറോളം രൂപ കൂടിയിരുന്നു. ഇന്നലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. അന്താരാഷ്ട്ര രംഗത്തെ ഇത് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
