Gulf News Must Read

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈനാസ് വിമാന സർവീസ് ആരംഭിക്കുന്നു

സൗദി ദേശീയ വിമാനക്കമ്പനി ആയ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. വർഷങ്ങൾക്ക് ശേഷമാണ് കമ്പനി സർവീസ് പുനഃ രാരംഭിക്കുന്നത്. നവംബർ 3 മുതൽ ആഴ്ചയിൽ 3 സർവീസുകൾ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്. മലബാർ ഭാഗത്ത് നിന്നുള്ള പ്രവാസികൾക്ക് ഈ സർവീസ് എന്തായാലും ആശ്വാസകരമായിരിക്കും. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20 ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് എത്തുന്നത് രാവിലെ 10.10 ഓടെയായിരിക്കും. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 11 മണിയോടെ പുറപ്പെടുന്ന വിമാനം 2.50 ന് ജിദ്ദയിൽ എത്തും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി. ജിദ്ദ, റിയാദ്, ദമാം സർവീസുകൾ നവംബർ 14 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. സൗജന്യമായി തീയതി മാറ്റാനുള്ള സംവിധാനവും നൽകുന്നുണ്ട്. ഒക്ടോബർ 30 ന് മുൻപ് ടിക്കറ്റ് എടുത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.