Kerala News

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജിയുടെ ബന്ധപ്പെട്ട് പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന നവംബർ ഒന്നിലെ ഡൽഹി ചലോ മഹാറാലിയിൽ രാഹുൽ ഗാന്ധിയ്ക്ക് വീണ്ടും കത്തയച്ച് വ്യാപാര സംഘടന. പരിപാടി നവംബർ പത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നവംബർ ഒന്നിന് രാം ലീല മൈതാനിൽ പരിപാടി നടത്തരുത്.സാധ്യമല്ലെങ്കിൽ ബുരാഡി ഗ്രൗണ്ടിലേക്കോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കോ മാറ്റണം. മഹാറാലി ഇരുപതിലധികം മൊത്തവ്യാപാര, ചില്ലറവ്യാപാര കേന്ദ്രങ്ങളെ ബാധിക്കുമെന്ന ആശങ്കയും വ്യാപാര സംഘടന പങ്കുവെച്ചു. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയാണ് രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചത്.

കോൺഗ്രസിന്റെ മഹാറാലി ഡൽഹി നഗരത്തെ നിശ്ചലമാകും. ഇത് ദീപാവലിയോടനുബന്ധിച്ച കച്ചവടത്തെ ബാധിക്കുമെന്നും പതിനായിരം കോടിരൂപയുടെയെങ്കിലും നഷ്ട്ടം സംഭവിക്കുമെന്നും കത്തിൽ പറയുന്നു. നേരത്തെ ഉണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തിൽ മൂവായിരത്തോളം രൂപയുടെ നഷ്ട്ടമുണ്ടായതാണ് കണക്കുകൾ.