കെനിയ വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേസും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. പൊലീസ് ഇടപ്പെട്ടാണ് പ്രക്ഷോപകരെ ഒഴിപ്പിച്ചത്. പെട്ടന്നുണ്ടായ സമരം നൂറോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. നെയ്റോബിയിലെ ജൊമോ കെനിയാത്ത എയര്‍പോര്‍ട്ടിലാണ് സംഘര്‍ഷം ഉടലെടുത്തത്. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും കെനിയ എയര്‍വേഴ്സും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള തര്‍ക്കവും തൊഴില്‍ സുരക്ഷയും പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് എത്തിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റിയും ദേശീയ വിമാന കമ്പനിയുമൊക്കെ ലയിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. പെട്ടന്നുണ്ടായ സമരം […]
World
ഫോബ്സിന്റെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്
2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. 131 മില്ല്യണ് ഡോളറാണ് ജെഫ് ബേസിന്റെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നാമത് വാറണ്‍ ബഫെയുമാണ്. ഈ വര്‍ഷം 6.5 മില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ അധിക വരുമാനം. ഇതോടെ ബില്‍ഗേറ്റസിന്റെ ആസ്തി 96.5 ബില്ല്യണ്‍ ഡോളറായി. അമേരിക്കന്‍ ടെലിവിഷന്‍ താരം […]
ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക അടച്ചു
ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക ഔദ്യോഗികമായി അടച്ചു. ഫലസ്തീനികളുടെ എംബസിയായാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫലസ്തീന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തെ ഇസ്രയേല്‍ എംബസിയില്‍ ലയിപ്പിക്കാനാണ് തീരുമാനം. ജറുസലേമിലെ കോണ്‍സുലേറ്റ് ദശകങ്ങളായി ഫലസ്തീനു വേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചില സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അറിയിക്കുന്നത്. എന്നാല്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അറിയിക്കുന്നു. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും […]
ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്
മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനിയും ഉൾക്കൊള്ളാനാകില്ലെന്ന് ബംഗ്ലാദേശ്. തീരുമാനം യു.എൻ സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു. 18 മാസത്തിനിടെ 7 ലക്ഷത്തില്‍ അധികം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പട്ടാള അടിച്ചമർത്തലിന്റെ ഇരയായ റോഹിങ്ക്യൻ അഭയാര്‍ഥികളാണ് അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് എത്തിയത്. ഇനിയും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്നും വളരെ ദുഃഖത്തോട് കൂടിയാണ് ഈകാര്യത്തെ കാണുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക് സുരക്ഷാ കൌണ്‍സിലിനു മുന്‍പാകെ പറഞ്ഞു. രാജ്യത്ത് ഇതുവരെ എത്തിച്ചേര്‍ന്ന […]
ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .
താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തി
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ ടൂറിസം മന്ത്രിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. മന്ത്രിക്കൊപ്പം മറ്റു ആറ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു. മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‍ലെജുങ് […]
ട്രംപ് – കിം രണ്ടാം ഉച്ചകോടിക്ക് തുടക്കമായി
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് തുടക്കമായി. കിമ്മിനു കീഴില്‍ ഉത്തരകൊറിയക്ക് വലിയ ഭാവിയുണ്ടെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരു നേതാക്കള്‍ക്കുമിടയിലെ സൗഹൃദ സംഭാഷണമാണ് ഇന്നലെ നടന്നത്. ദ്വിദിന കൂടിക്കാഴ്ചയിലെ പ്രത്യേക തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഉണ്ടായേക്കും. ചരിത്രം സൃഷ്ടിച്ച സിംഗപ്പൂര്‍ ഉച്ചകോടി നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപും […]
മതവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി
മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് ഷവ്ഷോഗ്‌ളു. ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാടുകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാര്യം ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരികയാണെന്നും ഷവ്ഷോഗ്‌ളു പറഞ്ഞു. ഉയിഗൂര്‍ വംശജരുടെ ഉയര്‍ച്ചക്കും പുനര്‍വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിനും ചൈന സ്വീകരിക്കാന്‍ […]
യൗവനം ഹോമിച്ച് പ്രണയത്തിന് വേണ്ടി ജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകള്‍ കാത്തിരുന്നവര്‍…
ഫാം ങോക് കാന്‍ അമ്പത് വര്‍ഷം മുമ്പ് ഉത്തര കൊറിയയിലേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1967ല്‍ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശ കാലത്ത് വിയറ്റ്നാം ഭരണകൂടം തന്നെയാണ് ഫാം ങോക് കാന്‍ ഉള്‍പ്പടെ ഇരുന്നൂറ് വിദ്യാര്‍ത്ഥികളെ ഉത്തര കൊറിയയിലേക്കയച്ചത്. യുദ്ധം അവസാനിച്ചാല്‍ യുദ്ധത്തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കാനാവശ്യമായ വൈദഗ്ധ്യം ആര്‍ജിക്കാനായിരുന്നു അവര്‍ അങ്ങോട്ട് പോയത്. കൊറിയന്‍ യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പിണമായി പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ രാജ്യമാണല്ലോ ഉത്തര കൊറിയ. മാത്രമല്ല, വിയറ്റ്നാമിനെ പോലെ ഒരു കമ്യൂണിസ്റ്റ് രാജ്യവും. കുറച്ച് വര്‍ഷങ്ങള്‍ […]
ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ് ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തത്. മദ്റസത്തുല്‍ സാബിര്‍ എന്ന എന്ന സ്ഥാപനവും സുബ്ഹാനല്ലാ ജുമാ മസ്ജിദുമാണ് കാംപസിലുള്ളത്. ആസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏറ്റെടുക്കുമ്പോള്‍ 600 വിദ്യാർഥികളും 70 അധ്യാപകരുമാണ് കാംപസിലുണ്ടായിരുന്നത്. പഞ്ചാബ് പൊലീസിനാണ് […]