ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത്തി മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം അന്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അതേ സമയം യൂറോപ്പിനും അമേരിക്കും പിന്നാലെ മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് […]
World
പാക് വിമാനം തകർന്നുവീണത് ഹൗസിംഗ് കോളനിയിൽ; 66 മൃതദേഹങ്ങൾ കണ്ടെത്തി
സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 91 യാത്രക്കാരുമായി പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലുണ്ടായിരുന്ന 92 പേര്‍ മരിച്ചതായാണ് പാക് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ദ്രുതകര്‍മ്മ സേനയും […]
10 ലക്ഷത്തിന്റെ 200 വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക
നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്… കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ആഴ്ച്ചക്കകം ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയോളം വിലവരുന്ന 200 മൊബൈല്‍ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക. വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഈ മാസം അവസാനത്തോടെയോ ജൂണ്‍ തുടക്കത്തിലോ അമേരിക്കയില്‍ നിന്നും വെന്റിലേറ്ററുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സര്‍ക്കാര്‍ സ്രോതസുകളെ ഉദ്ധരിച്ച് […]
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; രോഗബാധിതര്‍ 46 ലക്ഷത്തിലധികം
അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല് ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ആകെ രോഗബാധിതര്‍ 46 ലക്ഷത്തിലധികമാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. അമേരിക്ക , റഷ്യ , ബ്രസീല്‍ , ബ്രിട്ടന്‍ എന്നിവടങ്ങളില്‍ കോവിഡ് മരണവും രോഗികളും ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1500 ഓളം പേര്‍. 24,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ […]
കൊറോണയെ തുടര്‍ന്ന് ലോകത്തിന്റെ മാനസികാരോഗ്യം ഭീഷണിയിലെന്ന് യു.എന്‍
കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു… കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിന്റെ തന്നെ മാനസികാരോഗ്യം ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം മഹാമാരിയെ തുടര്‍ന്ന് വിവിധ മാനസിക സംഘര്‍ഷങ്ങളിലായവരെ കൂടി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആദ്യമാസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരുമെങ്കിലും പിന്നീട് ലോകത്തെ വലിയൊരു വിഭാഗം പലവിധ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൂടി മുഖവിലക്കെടുത്ത് […]
കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്‍പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]
കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഏഴു മരണം.
പുതിയ രോഗികളിൽ 233 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11028 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി. ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]
ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍; കോവിഡ് വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും സ്പെയിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ […]
കുവൈത്തിൽ 991 പേർക്കു കൂടി കോവിഡ്; 10 മരണം
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10277 ആയി; പുതിയ രോഗികളിൽ 300 ഇന്ത്യക്കാർ കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 991 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 10277 ആയി. പുതിയ രോഗികളിൽ 300 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3637 ആയി. ഇന്ന് 10 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 75 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും […]
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അതിജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞതോടെ റഷ്യ ലോകത്ത് നാലാമതെത്തി. റഷ്യയിൽ ഒറ്റദിവസം 11,000ത്തിലധികം […]