തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്. അതേസമയം യുക്രൈനില്‍ പട്ടാള നിയമം നിലവില്‍ വന്നു. ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. റഷ്യക്കെതിരെ […]
World
ഇസ്ലാമാബാദിൽ പറക്കും തളിക?; വിഡിയോ വൈറൽ
പാകിസ്താനിലെ ഇസ്ലാമാബാദിൽ പറക്കും തളികയെ കണ്ടെന്ന് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്ത് പറന്നുനടക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2 മണിക്കൂറുകളോളമാണ് ഈ വസ്തു ആകാശത്ത് പറന്നത്. കറുത്ത നിറമുള്ള, ത്രികോണകൃതിയിലുള്ള വസ്തുവാണ് വിഡിയോയിൽ ഉള്ളത്. അർസ്‌ലാൻ വറൈച് എന്ന യുവാവാണ് വിഡിയോ റെക്കോർഡ് ചെയ്തത്. വിവിധ ആംഗിളുകളിൽ നിന്ന് അർസ്‌ലാൻ 12 മിനിട്ടോളം ഈ വസ്തുവിനെ ചിത്രീകരിച്ചു. വസ്തുവിൻ്റെ ഒരുപാട് ചിത്രങ്ങളും താൻ പകർത്തിയെന്ന് അർസ്‌ലാൻ പറഞ്ഞു.
യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി സൂചന
റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെ യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകളെന്ന് പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിനടുത്തുള്ള പ്രദേശത്തുനിന്നാണ് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്തുനിന്നും ആളുകള്‍ മാറിത്താമസിച്ചെന്നാണ് വിവരം. നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയാറാണെന്ന നിലപാടാണ് ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ വീണ്ടും ആവര്‍ത്തിച്ചത്. തുറന്ന ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എന്നാല്‍ രാജ്യത്തിന്റെ ആവശ്യങ്ങളില്‍ നിന്നും […]
റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡയും; കിഴക്കന്‍ യൂറോപ്പിലേക്ക് 460 സൈനികരെ കൂടി വിന്യസിച്ചു
പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കാനഡയും. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്. അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. ബ്രിട്ടണും […]
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.
എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച
താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ – റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ […]
‘അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ തീവ്രവാദികളെ വേണ്ട’; വ്യക്തമാക്കി വ്‌ളാദ്മിർ പുടിൻ
താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിറകെ അഫ്ഗാന്‍ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യുഎസ്, നാറ്റോ നീക്കത്തെ വിമർശിച്ച് റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ തീവ്രവാദികളെ തങ്ങൾക്കു വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ പ്രതികരിച്ചു. താലിബാനുമായി സഹകരിക്കാനുള്ള റഷ്യന്‍നീക്കത്തിനിടെയാണ് പുതിയ പ്രതികരണം. അഫ്ഗാന്റെ അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കാനുള്ള നീക്കം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയായിരുന്നു വ്‌ളാദ്മിർ പുടിൻ. അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ അറിയിച്ചതായി റഷ്യൻ വാർത്താ […]
ഇന്ന് കാർഗിൽ വിജയ് ദിവസ്
1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്. ശ്രീനഗറിൽനിന്ന് 202 കിലോമീറ്ററുണ്ട് കാർഗിലിലേക്ക്. മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം.1999 ലെ മഞ്ഞുമൂടിയ മേയ് മാസത്തിലായിരുന്നു, കാർഗിലിൻറെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ […]
നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണം: പ്രധാനമന്ത്രി
കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആരോഗ്യ വിദ്ഗധരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. […]
ഇനി ശബ്ദം കേൾപ്പിച്ച് കയ്യടിക്കാം; ‘സൗണ്ട്‌മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.